സ്വർഗ്ഗസീയോനെ നിന്റെ പൗരനായി ഞാൻ
സ്വർഗ്ഗമന്ദിരം വിടാതെ പാർത്തീടുമേ
അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം
ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 2
ജയിച്ചു ഞാൻ വരുമ്പോൾ സ്വർഗ്ഗസീയോനിൽ
ഒരു തൂണായ് എന്നെയും തീർത്തീടുമേ ചേർത്തീടുമേ
അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം
ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 3
നഗരത്തിൻ പണിയെല്ലാം പൊന്നു കൊണ്ട്
തിളങ്ങിടും പന്ത്രണ്ടു മുത്തുകളാൽ-മുത്തുകളാൽ
അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം
ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 4
നഗരത്തിൽ പ്രകാശിപ്പാൻ സൂര്യൻ വേണ്ട
കുഞ്ഞാടു തന്നെയാണതിൻ വിളക്ക്, അതിനഴക്
അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം
ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 5
അറുക്കപ്പെട്ടവൻ താൻ അതിനധിപൻ
കടക്കയില്ല ശത്രു സൈന്യമത്തിൽ, തന്ത്രമതിൽ
അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം
ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി
Verse 6
ഒരുങ്ങിടാം പ്രിയരേ പറന്നിടുവാൻ
ഒടുവിൽ ഞാൻ യേശുവിൻ അരികിൽ ചെല്ലും, അരികിൽ ചെല്ലും
അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം
ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കി