സ്വർഗ്ഗതാതാ അൻപിൻ രൂപാ
നിന്നെ വന്ദിക്കുന്നു ഞാൻ
യേശുനാഥാ കൃപയിൻ ദേവാ
നിന്നെ വന്ദിക്കുന്നു ഞാൻ
ശുദ്ധാത്മാവേ സൽഗുരുവേ
നിന്നെ വന്ദിക്കുന്നു ഞാൻ
ത്രിയേകനേ മൽപ്രിയനെ
വന്ദനം പ്രഭോ മുദാ
Verse 2
ഏകസുതനെയെനിക്കായ് ക്രൂശിൽ
പാപയാഗമാക്കുവാൻ
ശത്രുവായിരുന്നെന്നെ താവക
മിത്രമാക്കിത്തീർക്കുവാൻ
എത്ര വലിയ സ്നേഹം കാട്ടി
താതാ നീയീ പാപിമേൽ
നന്ദിയോടെ ഭക്തിയോടെ
വീണു വണങ്ങുന്നു ഞാൻ
Verse 3
പാപശാപ ദോഷങ്ങളിൽ
നശ്വരമാം പാതയിൽ
നിന്നെ വിട്ടകന്നു ചെന്ന
ദോഷിയെന്നെ നേടുവാൻ
സ്വർഗ്ഗം വിട്ടീപ്പാരിൽ വന്ന
ദേവ സുതാ വന്ദനം
സ്തുതിയും ബലവും മാനമെല്ലാം
സ്വീകരിപ്പാൻ യോഗ്യൻ നീ
Verse 4
എന്നും നിന്റെ മന്ദിരമായ്
എന്നിൽ വാസം ചെയ്തിടും
വീണിടാതെ കൃപയിലെന്നെ
കാവൽ ചെയ്യും വല്ലഭാ
സത്യവഴിയിലെന്നെ നയിക്കും
ശുദ്ധാത്മാവേ വന്ദനം
സത്യത്തിലും ആത്മാവിലും
ആരാധിക്കുന്നിന്നു ഞാൻ