Swargathil ninnu varum daiva
Verse 1സ്വർഗ്ഗത്തിൽ നിന്നു വരും ദൈവകൂടാരം
പുതുവാന ഭൂമിയതിൽ പുതുശാലേം നഗരം
ഞാനവിടെ പാടിടും സ്തോത്രഗീതങ്ങൾ
Verse 2രത്നങ്ങൾ വൈഡൂര്യക്കല്ലുകൾ കൊണ്ട്
നിർമ്മിതമാണീ നഗരം പുത്തനെരൂശലേം
ജ്യോതിർമയം മോഹനം ഈ പൊൻനഗരം
Verse 3കുഞ്ഞാട്ടിൻ ശോഭയതാൽ മിന്നിടും നാട്ടിൽ
ജീവനദിക്കിരുകരയും ജീവതരുവുണ്ട്
പുതുകനികൾ ഏകിടും പുതുമാസം തോറും
Verse 4ദൈവം താൻ ദൈവമായ് കണ്ണീർ തുടയ്ക്കും
കഷ്ടതയും മുറവിളിയും മൃത്യുവുമില്ലവിടെ
പാപമവിടില്ലല്ലോ സാത്താനില്ലല്ലോ
Verse 1swarggaththil ninnu varum daivakoodaaram
puthuvaana bhoomiyathil puthushaalem nagaram
njaanavide paadidum sthothrageethangal
Verse 2rathnangal vaidooryakkallukal kondu
nirmmithamaanee nagaram puththerooshalem
jyothirmayam mohanam ee ponnagaram
Verse 3kunjaattin shobhayathaal minnidum naattil
jeevanadhikkirukarayum jeevatharuvundu
puthukanikal ekidum puthumaasam thorum
Verse 4daivam thaan daivamaay kanneer thudaykkum
kashtathayum muraviliyum mruthyuvumillavide
paapamavidillallo saathaanillallo
Download Song