Swargathil ninnum bhoomiyilekkirangi
Verse 1സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാ
നുറുങ്ങിയോ നീ പാതകർക്കായ് ജീവന്റെ അപ്പം
Verse 2ഗോതമ്പുമണി നിലത്തു വീണു ചാകുന്നില്ലെങ്കിൽ ശൂന്യം
പിടിച്ചെടുത്തു മനുഷ്യപുത്രനെ പൂവനത്തിൽ നിന്നും
Verse 3കൽത്തളത്തിലെ കളത്തിലിട്ടവർ ചവട്ടി മെതിച്ചു ഗോതമ്പു പോൽ
ഒന്നു കുറയെ നാൽപ്പതു വട്ടം വീശി അടിച്ചവർ
Verse 4ഗത്സമന മുതൽ കാൽവറി വരെ പൊടിഞ്ഞു കുഴഞ്ഞ മാവു പോൽ
ദൈവ ക്രോധ തീയിൽ വെന്ത ജീവന്റെ അപ്പം
Verse 5പൂർണ്ണ നഗ്നനായ് തൂങ്ങുന്നു ഇവൻ നമ്മെ സമ്പൂർണ്ണരാക്കുവാൻ
ഉരിഞ്ഞെടുത്തവർ പകുത്തെടുത്തു ഉടുതുണി പോലും
Verse 6ചങ്കുചാരിയിരുന്നവർ പിന്നെ ശങ്കയില്ലാതെ തള്ളിയപ്പോൾ
കുന്തം കൊണ്ടാ ചങ്കിനെക്കാൾ ഏറ്റം നൊന്ത വൻ
Verse 7സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാ
നുറുങ്ങിയോ നീ പാതകർക്കായ് ജീവന്റെ അപ്പം
Verse 1Swargathil ninnum bhoomiyilekkirangi vannatham nathha
nurungiyo nee pathakarkkayi jeevante appamay
Verse 2gothambu mani nilathu veenu chakunnillengil soonyam
pidicheduthu manushya puthrane poovanathil ninnum
Verse 3kalthalathile kalathilittaver chavatti methichu kothambupol
onnukuraye nalpathuvattam veesiyadichavar
Verse 4gathsamana muthal kalvarivare podinju kuzhanja mavupol
daiva krodha theeyil vendha jeevante appam
Verse 5poornna nagnanay thoongunnu ivan namme sampoornarakkuvan
urinjeduthavar pakutheduthu uduthuni polum
Verse 6chanku cariyirunnavar pinne sahka illathe thalliyappol
kundam konda chankinekkal ettam nondhavan
Verse 7Swargathil ninnum bhoomiyilekkirangi vannatham nathha
nurungiyo nee pathakarkkayi jeevante appamay
Download Song