Verse 1സ്വർഗ്ഗീയ ഭവനമാണെൻ
വാഞ്ചയും പ്രത്യാശയും
എന്നേശു വീണ്ടും വരും
എന്നേയും ചേർത്തിടുവാൻ
Verse 2കാഹളം വാനിൽ മുഴങ്ങിടുമ്പോൾ
കർത്താവിൻ മൃതരെല്ലാം ഉയർത്തീടുമേ
വെൺ നിലയങ്കി ധരിച്ചവരായവർ
ഹല്ലേലുയ്യാ ഗീതം പാടീടുമെ
Verse 3ലോകത്തിൻ രക്ഷയ്ക്കായറുക്കപ്പെട്ട
കുഞ്ഞാട്ടിൻ ദർശനം കണ്ടിടുമ്പോൾ
വർണ്ണക്കിരീടങ്ങൾ താഴെവെച്ചാദരാൽ
വന്ദനം ചെയ്യും ഞാൻ രക്ഷകനെ
Verse 4നാഥന്റെ സന്നിധൗ പൂകിടുമ്പോൾ
ജീവകിരീടം അണിയിച്ചീടും
ജീവ ജല നദിക്കരികെ നിൽക്കും ആ
ജീവ വൃക്ഷത്തിൻ ഫലം ഭുജിക്കും
Verse 1swargeeya bhavanamaanen
vanchayum prathyashayum
enneshu vendum varum
enneyum cherthiduvan
Verse 2kahalam vanil muzhangkidumpol
karthavin mritharellam uyarthidume
ven nilayangki dharichavarayavar
halleluyyaa getham padīdume
Verse 3lokathin rakshaykkay arukkappetta
Kunjattin darshanam kandidumpol
varnnakkiredangkaḷ thazhevechadarval
vandanam cheyyuṁ njaan rakshakane
Verse 4nathhante sannidhu pukidumpol
jeevakiredam aniyichidum
jeeva jala nadikkarike nilkkum aa
jeeva vrikshathin phalam bhujikkum
Download Song