Swargeeya dootharam senakalyaavarum
Verse 1സ്വർഗ്ഗീയദൂതരാം സേനകൾയാവരും
നിത്യനാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 2രണ്ടു ചിറകിനാൽ പാദവും
രണ്ടിനാൽ മുഖവും മൂടിക്കൊണ്ടു
രണ്ടുകൊണ്ടങ്ങുപറന്നു
സാറാഫുകൾ നിത്യം സ്തുതിച്ചിടുന്നു:-
Verse 3ഉർവ്വിയിൽ നാഥനാം ദേവനവനുടെ
ദിവ്യമഹത്വം കൊണ്ടു
സർവ്വകാലത്തിലും
പൂരിച്ചിടുന്നതിശോഭനമായിഹത്തിൽ
Verse 4സകല ജീവികൾക്കുടയവ-
നായുള്ളതാതനാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 5അഖില സൃഷ്ടിയിൻ ശാപങ്ങൾ
പോക്കിയ സൂനുവാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 6ആശ്വാസപ്രദനായ് ആനന്ദമേകുന്ന
ആത്മാവാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 7സൃഷ്ടിച്ചു രക്ഷിച്ചു പാലിച്ചിടുന്നൊരു
ത്രിയേക യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു
Verse 1swargeeya dootharam senakalyaavarum
nithyanaam yaahine
shuddhan shuddhan parishuddhanenn-
angavararthu sthuthichidunnu
Verse 2randu chirakinaal paadavum
randinaal mukhavum moodikkondu
randukondanguparannu
saaraaphukal nithyam sthuthichidunnu:-
Verse 3urvviyil naathanaam devanavanude
divyamahathvam kondu
sarvvakaalathilum
poorichidunnathishobhanamaayihathil;-
Verse 4sakala jeevikalkkudayava-
naayullathaathanaam yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-
Verse 5akhila srishtiyin shaapangal
pokkiya soonuvaam yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-
Verse 6aashvasapradanaay aanandamekunna
aathmaavaam yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-
Verse 7srishtichu rakshichu paalichidunnoru
thriyeka yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-
Download Song