Swargeeya manalan velippedaraayi
Verse 1സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
മരുഭൂപ്രയാണം തീർന്നിടാറായ്(2)
എൻ കണ്ണുകളാനുദിനം കൊതിച്ചീടുന്നേ
മേഘാരൂഡനായ് വരുമെന്റെ പ്രിയനേ കാണാൻ(2)
Verse 2കണ്ണുകൾ കാണാത്ത കുരുടർ
കാതുകൾ കേൾക്കാത്ത ചെകിടർ(2)
ആഘോഷാരവത്താൽ കർത്തനെ വാഴ്ത്തിടും
ആനന്ദാഗീതങ്ങൾ പാടീടും
Verse 3കാഹളങ്ങൾ മുഴങ്ങീടുമ്പോൾ
വിശുദ്ധരുയിർത്തു പറക്കും(2)
കണ്ണിമെയ്ക്കും നേരം കാന്തനുമായ് ചേരും
കണ്ണീരില്ലാത്ത വീടതിൽ(2)
Verse 4പുതിയൊരാവകാശം ഭൂമിയിലും
വൃതന്മാർക്കു സ്വർഗ്ഗേ ലഭിക്കും(2)
കൺകൾ കാണാത്തതും ചിന്തിച്ചീടാത്തതും
അന്നു പ്രാപിച്ചീടും വിശുദ്ധർ(2)
Verse 1Swargeeya manalan velippedaraayi
marubhooprayaanam thernnidaaraay(2)
en kannukalanudinam kothichedunne
megharoodanay varumente priyane kaanaan(2)
Verse 2kannukaḷ kaṇātha kurudar
kāthukaḷ kēḷkkātha cekidar(2)
āaghoṣhāravathāl karthane vāzhthidum
āanandā gethaṅgkaḷ padīdum;-
Verse 3kahaḷangkal muzhaṅgkidumpol
vishuddharuyirthu paṟakkum(2)
kaṇṇimeykkum nēraṁ kānthanumāy chērum
kaṇṇerillātha vedathil(2);-
Verse 4puthiyorāvakashaṁ bhūmiyilum
vr̥ithanmārkku swarggē labhikkum(2)
kaṇkaḷ kāṇāthathuṁ chinthichīdāthathum
annu prāpichīduṁ viśhuddhar(2);-
Download Song