Swargeeya nade en bhagya nade aadalozinju
Verse 1സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ
ആടലൊഴിഞ്ഞാനന്ദമായ് വാണിടുമെൻവീടേ-സ്വർഗ്ഗീയ...
Verse 2പാരിടത്തിൻ കഷ്ടതകളേറിടും നേരം
എനിക്കാരുമില്ലെന്നോർത്തു ഭയം എറിടുന്നേരം
ആനന്ദിപ്പാൻ ആശ്വസിപ്പാൻ സ്വർഗ്ഗചിന്തകൾ
ദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ(2)
Verse 3കാഞ്ചനകാന്തീ വിളങ്ങും ഗോപുരങ്ങളും
അതിലഞ്ചിതമനോഹരമാം പൊൻതരുക്കളും
നവ്യഫലപൂരിതമാം പൊൻതെരുക്കളും
കാണ്മാൻകൊതിയുണ്ട് കൊതിയുണ്ടെൻ മാനസം തന്നിൽ(2)
Verse 4ശാന്തതയില്ലാതുലകം കേണുഴലുമ്പോൾ
അണുബോബിൻ നാദം ഭൂതലത്തിൽ ഭീതിചേർക്കുമ്പോൾ
ഇല്ലഭയം തെല്ലുമേയാ സ്വർഗ്ഗചിന്തകൾ
ദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ (2)
Verse 1swarggeeyanaade en bhaagyanaade
aadalozhinjnjaanandamaay vaanidumenaveede-swarggeey...
Verse 2paaridatthin kashdathakaleridum neram
enikkaarumillennortthu bhayam eridunneram
aanandippaan aashvasippaan swarggachinthakal
dinam uyarunnen-uyarunnen maanasam thannil(2)
Verse 3kaanjchanakaanthee vilngum gopurngalum
athilanjchithamanoharamaam ponatharukkalum
navyaphalapoorithamaam ponatherukkalum
kaanmaanakothiyund kothiyunden maanasam thannil(2)
Verse 4shaanthathayillaathulakam kenuzhalumpol
anubobin naadam bhoothalatthil bheethicherkkumpol
ellabhayam thellumeyaa swarggachinthakal
dinam uyarunnen-uyarunnen maanasam thannil (2)
Download Song