Verse 1സ്വർലോക പൗരജനമേ തരുമോ ഈ ലോകം സ്ഥിരധനമോ സുഖമോ?
നമ്മൾക്കെന്തിന്നീയുലകിൻ മഹിമ? ക്രിസ്തുവിന്റെ നിന്ദ ചുമക്കാം
Verse 2വിലയേറും നിണം ചൊരിഞ്ഞു നമ്മെ വീണ്ടെടുത്തതവനാം
തന്റെ കാൽച്ചുവടുകളിൽ നോക്കി പിന്തുടരും നമ്മളന്യരുലകിൽ
Verse 3പരിപാവനനായ് നടന്ന പരനേശുവോടീയുലകം
പെരുമാറിയെതിരായിട്ടെങ്കിൽ നമുക്കെതിരാകുവതത്ഭുതമോ?
Verse 4അവൻ മൂലം ഭൂവിയുളവാം അപമാനം നിത്യധനമാം
അവൻ മാനിച്ചിടും നിത്യതേജസ്സ് ധരിപ്പിക്കും ദൈവദൂതസദസ്സിൽ
Verse 5ഇഹലോകചിന്ത വെടിഞ്ഞ് സ്വന്തനാട്ടിലേക്ക് തിരിഞ്ഞ്
നമുക്കായി വീടൊരുക്കും നാഥൻ വരവിനായ് കാത്തിരിക്കാം പ്രിയരേ!
Verse 6രീതി: എന്നുള്ളമെ സ്തുതിക്ക നീ
Verse 1Swarloka paura janame tharumo ie lokam sthira’dhanamo sukhamo?
Nammalkkenthinee yulakin mahima? Kristhuvinte ninda chumakkaam
Verse 2Vilayerum ninam chorinju namme veendeduthathavanaam
Thante kalchuvadukale nokki pintudarum nammal’anyar’ulakil;-
Verse 3Paripaavananaay nadanna paraneshu’vodeeyulakam
Perumaari’yethiraayittenkil namukke’thiraakuvath’atbhuthamo?;-
Verse 4Avan mulam bhuviyulavaam apamanam nithya-dhanamam
Avan manichidum nithya-thejass dharippikkum daiva dutha sadassil;-
Verse 5Ihaloka chintha vedinje svantha’naattilekke thirinje
Namukkaayi veedorukkum naathhan varavinnay kathirikkaam priyare!;-
Verse 6Tune of Ennullame sthuthikka nee
Download Song