Swarloka raajane bhooloka
Verse 1സ്വർലോക രാജനെ ഭൂലോക ജാതനെ
വണങ്ങീടുന്നു ഞാൻ വണങ്ങീടുന്നു ഞാൻ
Verse 2സ്വർഗ്ഗസിംഹാസനെ നിത്യനായ് വാണോനെ
സ്വർഗ്ഗമഹിമ വിട്ടിറങ്ങി വന്നോനെ
Verse 3സത്യേക ദൈവത്തിൻ വചനമായോനെ
സത്യവചനത്തെ ഞങ്ങൾക്കു തന്നോനെ
Verse 4ദൈവവചനത്തിൻ പൊരുളായുള്ളോനെ
വാഗ്ദത്തങ്ങൾക്കെല്ലാം പൂർത്തീകരണമേ
Verse 5മരണമേറ്റോനെ അടക്കപ്പെട്ടോനെ
മരണത്തെവെന്ന് ഉയിർത്തെഴുന്നോനെ
Verse 6വീണ്ടും വരുന്നോനെ വീണ്ടെടുത്തവനെ
വിൺദൂത സൈന്യത്തിൻ നായകനായോനെ
Verse 7സ്വർഗ്ഗപിതാവിന്റെ ഓമന മകനെ
സ്വന്തമാം ഞങ്ങളിൽ ആനന്ദമായോനെ
Verse 1Swarloka raajane bhooloka jaathane
Vanangeedunnu njaan vanangeedunnu njaan
Verse 2Swarggasimhaasane nithyanaay vaanone
Swarggamahima vittirangi vannone
Verse 3Sathyeka daivathin vachanamaayone
Sathyavachanathe njangalkku thannone
Verse 4Daivavachanathin porulaayullone
Vaagdathangalkkellaam poorththeekaraname
Verse 5Maranamettone adakkappettone
Maranathevennu uyirthezhunnone
Verse 6Veendum varunnone veendeduthavane
Vindootha sainyathin naayakanaayone
Verse 7Swarggapithaavinte omana makane
Swanthamaam njangalil aanandamaayone
Download Song