Swathanthrathin kaahaladhvani
Verse 1സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറിമേട്ടിൽ
ക്രൂശിന്മീതെ മുഴങ്ങീടുന്നു
ബന്ധത്തിൽ അന്ധരായി പാർത്തിടും മനുജർക്കെല്ലാം
യോബേൽ കാഹളം മുഴക്കി സ്വാതന്ത്രം പ്രസിദ്ധമാക്കി
Verse 2ക്രൂശിലൊരു ശബ്ദം കേൾക്കുന്നു-ഭൂവാസികളെ
എങ്കൽ നോക്കി രക്ഷപ്രാപിപ്പിൻ
പാപികൾക്കും രോഗികൾക്കും മോചനവും സ്വസ്ഥതയും
എന്നിൽ വിശ്വസിക്കും ജനം ലജ്ജിതരായ് തീരുകില്ല
Verse 3ഭൂതലത്തിൻ അറുതിയോളം മുഴങ്ങീടുന്നു
ഇമ്പമേറും ഗംഭീരശബ്ദം
ദാഹിക്കുന്ന നരർക്കെല്ലാം മാധുര്യമേറും പാനീയം
സൗജന്യമായേകിടാമെന്നേശു നാഥനുരയ്ക്കുന്നു
Verse 4എന്നിൽ ആശ്രയിക്കും ജനത്തി-ന്നാവശ്യമെല്ലാം
നന്നേ നിറവേറ്റിടുവാനായ്
ശക്തിഹീനത ഭവിച്ചില്ലെന്റെ കരം നിത്യഭുജം
എന്നിൽ സർവ്വനിക്ഷേപവും കുറവു കൂടാതെയുണ്ട്
Verse 5എന്റെ സമ്പത്തെന്നു ചൊല്ലുവാൻ - എന്ന രീതി
Verse 1swathanthrathin kaahaladhvani kalvarimettil
krooshinmethe muzhangeedunnu
bandhathil andharayi parthidum manujarkkellam
yobel kahalam muzhakki svathanthram prasidhamaakki
Verse 2krooshiloru shabadam kelkkunnu-bhoovaasikale
enkal nokki rakshapraapippin
papikalkkum rogikalkkum mochanavum svasthathayum
ennil vishvasikkum janam lajjitharaay theerukilla;-
Verse 3bhothalathin aruthiyolam muzhangeedunnu
impamerum gambheera shabdam
dahikkunna nararkkellam madhuryamerum paneeyam
saujanyamaa’yekidamenneshunathanuraykkunnu;-
Verse 4ennil aashrayikkum janathi-nnavashyamellam
nanne niravettiduvaanaay
shakthiheenatha bhavichillente karam nithyabhujam
ennil sarvanikshepavum kuravu koodatheyunde;-
Verse 5Ente sampathennu cholluvan – tune of
Download Song