സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം
ക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)
ആയിരങ്ങൾ ആനന്ദമായ് പാടുന്നു
ക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)
Verse 2
അന്ധകാര ലോകമാകും ഭൂമിമേൽ
ക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം (2)
പാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം
ശാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം (2)
Verse 3
യേശുവിന്റെ രക്തം സകല പാപവും
പോക്കി നമ്മെ ശുദ്ധികരിച്ചീടുന്നു(2)
യേശുവിൻ മക്കളാക്കി മാറ്റുന്നു
ദൈവരാജ്യ പൗരന്മാരായ് മാറ്റുന്നു(2)
Verse 4
ക്രിസ്തുവിൽ ജനിച്ച സകല മനുജരും
ക്രിസ്തുവിന്റെ ധീര പടയാളികൾ(2)
ആത്മാവിന്റെ ആയുധം ധരിക്കണം
വചനമെന്ന വാൾ കൈയ്യിലേന്തണം(2)