Thalirithamayoru hridayam
Verse 1തളിരിതമായൊരു ഹൃദയം
തരണേ അടിയനു ദേവാ
തനുവിതുതളരുന്നേറ്റം
തരുവായ് തണലായ് നിൽക്ക
തവതിരുനിനവിൽ തരളിതമാം ഹൃദയം
തരണേ അടിയനു ദേവാ
Verse 2തമസ്സിൽ താണ്ഡവമടിയാർക്ക്
താങ്ങാനാവുന്നില്ലയ്യോ
താമസമെന്തേ വന്നീടുവാൻ
താണുവണങ്ങുന്നീയടിയാർ
തായിൽ മടിയിൽ തലചായ്ക്കും
തനയർ അടിയർ തള്ളരുതേ; തളിരിത…
Verse 3താരകൾ നവമായ് മനസ്സിൽ വിരിയാൻ
താതാ കനിയണമെന്നും
താവക കൃപയിൻ സാന്ത്വനനൂലാൽ
താതാ ഞങ്ങളെ ബന്ധിക്ക
തേജോരൂപം കണ്ണിനു കുളിരായ്
താരായ് തളിരായ് മേവിടണേ; തളിരിത…
Verse 1thalirithamaayoru hrudhayam
tharane adiyanụ dhevaa
thanuvithuthalarunneettam
tharuvaay thanalaay nilkka
thavathiruninavil tharalithamaam hrudhayam
tharane adiyanụ dhevaa
Verse 2thamassil thaandavamadiyaarkku
thaangaanavunnillayyo
thaamasamenthe vanneedụvaan
thaanuvanangunniiyadiyaar
thaayil madiyil thalachaaikkum
thanayar adiyar thallaruthe; thaliritha…
Verse 3thaarakal navamaay manassil viriyaan
thaathaa kaniyanamennum
thaavaka kripayin saanthvananoolaal
thaathaa njangale bandhikkka
thejoroopam kanninu kuliraay
thaaraay thaliraay mevidane; thaliritha…
Download Song