താമസമോ വരവിന് എൻ കാന്തനേ
താമസമോ വരവിന്
എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണം
Verse 2
മുത്തുമണികളാൽ നിർമ്മിതമാം
പുത്തൻ യെരുശലേം ഉത്തുംഗസൗധം(2)
അന്നങ്ങു ചെന്നു എൻ കണ്ണാൽ കാണാൻ
അതെന്റെ കാംക്ഷയത്രേ
താതന്റെ സന്നിധൗ വാസമെനിക്ക്
ഹാ എത്ര മോദമത് (2)
Verse 3
സ്പടികതുല്യ സ്വർണ്ണ തെരുവും
ശുഭ്ര ജീവ-ജല നദിയും ഒഴുകും(2)
പുതുഫലം തരും ജീവതരുവും
ദൈവ സിംഹാസനവും(2)
വിവിധ കിരീടങ്ങളുമുണ്ടവിടെ
അവ എന്നവകാശമേ(2)
Verse 4
ഭൗമീകമാമെൻ ദേഹം അഴിഞ്ഞ്
സ്വർഗ്ഗീയഗേഹം മീതെ ധരിച്ചു ഞാൻ(2)
അമർത്ത്യനായ് നിത്യ വീട്ടിൽ വസിപ്പാൻ
ഞരങ്ങുന്നേ എന്നുള്ളം(2)
നീതിയിൻ പ്രവ്യത്തികൾ അന്നെനിക്ക്
ശുഭ്ര വസ്ത്രമായ് മാറിടും (2)
Verse 1
Thamasamo varavinu en kanthane
Thamasamo varavinu
Ethranal ihathil njaan kathidenam
Verse 2
Muthumanikalal nirmmithamam
Puthen yerushalem uttumgaswdam
Annangu chennu en kannal kanan
Athente kamsha’yathere
Thathente sannidu vasamenike
Ha ethra modamathe;-