Thangka niramezhum thalayudayone
Verse 1തങ്കനിറമെഴും തലയുടയോനേ!-ദേവാ!
നിങ്കഴലിണപണിവോർ ധന്യരാമേ
Verse 2നിന്നുടയ തിരുമുഖം പാർത്തു കൊണ്ടു-നിന്റെ
സന്നിധിയിൽ നിന്നിടുന്നോർ ഭാഗ്യവാന്മാർ
Verse 3ആയിരം ദിനങ്ങളെക്കാൾ നിന്റെ മുമ്പിൽ-ഒരു
വാസരം കഴിപ്പതതി മോദമല്ലോ
Verse 4ഭൂതലമടിയാർക്കൊരു പരദേശം ഞങ്ങൾ
വീടു നോക്കിയോടുന്നിതാ പ്രിയ നാഥാ!
Verse 5നിൻമുഖത്തിൻ വെളിച്ചത്താൽ ഞങ്ങളെ നീ നിത്യ-
നന്മയിൽ നടത്തിടുക യേശുനാഥാ!
Verse 6ഇൻപമേറും തിരുമൊഴി കേട്ടു ഞങ്ങൾ-തെല്ലും
തുൻപമെന്യേ നിൻപാദം വണങ്ങിടട്ടെ
Verse 7താമരകൾ വിടർത്തുന്ന രവിപോലെ-മുഴു-
യാമിനിയിൽ വിളങ്ങുന്ന ശശിപോലെ
Verse 8പൈതലിന്നു പാൽ കൊടുക്കും അമ്മപോലെ-പരി
ശോഷിതമാം കുളത്തിന്നു മഴപോലെ
Verse 9നീയിരിക്ക ഞങ്ങൾക്കെന്നും ചാരുരൂപാ! നിന്റെ
തൂമൊഴികൾ കേൾപ്പിക്കുക ഗുരുനാഥാ!
Verse 1thangka niramezhum thalayudayone!-devaa!
ningkazhalinapanivor dhanyaraame
Verse 2ninnudaya thirumukham paartthu kondu-ninte
sannidhiyil ninnidunnor bhaagyavaanmaar
Verse 3aayiram dinngalekkaal ninte mumpil-oru
vaasaram kazhippathathi modamallo
Verse 4bhoothalamadiyaarkkoru paradesham njngal
veedu nokkiyodunnithaa priya naathhaa!
Verse 5ninamukhatthin velicchatthaal njngale nee nithy-
nanmayil nadatthiduka yeshunaathhaa!
Verse 6enapamerum thirumozhi kettu njngal-thellum
thunapamenye ninapaadam vanngidtte
Verse 7thaamarakal vidartthunna ravipole-muzhu-
yaaminiyil vilngunna shashipole
Verse 8paithalinnu paal kodukkum ammapole-pari
shoshithamaam kulatthinnu mazhapole
Verse 9neeyirikka njngalkkennum chaaruroopaa! ninte
thoomozhikal kelppikkuka gurunaathhaa!
Download Song