താതന്റെ കൈയെന്നെ ചേർത്തുപിടിക്കുമ്പോൾ
അറിയുന്നു ഞാനാ കരത്തിൻ ബലം
താതന്റെ കരത്തിൻറെ ബലം ഞാൻ അറിയുമ്പോൾ
അറിയുന്നു താതനും വേദനകൾ
എന്നെ നന്നായി അറിയുന്നവൻ
എൻറെ ഭാരങ്ങൾ അറിയുന്നവൻ(2)
Verse 2
യേശുവേ എൻ ദൈവമേ നീയല്ലാതെനിക്കാരുമില്ല
എന്നേശുവേ എൻ കാന്തനെ അങ്ങേപ്പോലെ മറ്റാരുമില്ല
നീയല്ലാതെനിക്കാരുമില്ല അങ്ങേപ്പോലെ മറ്റാരുമില്ല(2)
Verse 3
താങ്ങിടുമെന്നെ ക്ഷീണിതനാകുമ്പോൾ
കൂടവേയിരുന്നീടും രോഗിയായിടുമ്പോൾ(2)
മറ്റാർക്കുമളക്കുവാൻ കഴിയാത്ത വേദനകൾ
അറിയുന്ന ഒരുവൻ എന്നേശുമാത്രം(2)
Verse 4
സകലവും എന്നിൽ നിന്നന്യമായ് തീരുമ്പോൾ
സർവ്വ കാരണ ഭൂതൻ അരികിലണഞ്ഞീടും(2)
സാരമില്ലെന്നോതി തോളിൽ വഹിച്ചീടും
ഇത്ര നല്ലിടയനാം യേശുമതി(2)