Thedum mukhalaavanyamen priyaa
Verse 1തേടും മുഖലാവണ്യമെൻ പ്രിയാ നിൻ
തേജസ്സേറും ശിരസ്സിൽ മഹത്വം
Verse 2ആഹ്ലാദമേറുന്നെന്നകമേ നിന്നുയരെ
ആനന്ദ ഗാനങ്ങൾ പാടുവാൻ തുടരെ (2) തേടും...
Verse 3പ്രേമത്താലാവൃതമാകുന്നെൻ പ്രിയാ
പ്രേക്ഷണം ചെയ്യണമേഴയെ ധ്യതിയായ് തേടും...
Verse 4ആപത്തടുത്തടുത്തെത്തിടും നേരം
ആകുലമില്ലെനിക്കര നൊടി നേരം തേടും...
Verse 5സന്തതം വിശ്രമിക്കും തവ സവിധേ
സങ്കടം പോയി മറഞ്ഞീടുമഗാധേ തേടും...
Verse 6ലോകം ഇവിടെനിക്കുന്നതമായ
ലാഭമുരയ്ക്കുകിലായതു മായ തേടും...
Verse 7കൺകൾ മിനു മിന മിന്നുന്ന മേനി
കണ്ടു കൊതി തീരാമാനന്ദമോടിനി തേടും…
Verse 8ജീവമുടി ചൂടി വാഴുമനന്ത
ജീവകനി ഭുജിച്ചീടും നിരന്തരം തേടും…
Verse 9കാന്തി മിന്നും മുഖശോഭ കണ്ടെന്നും
കാത്തിരിക്കും പ്രേമത്തള്ളലാലെന്നും തേടും…
Verse 10നിൻ മുഖവിക്ഷണം ചെയ്തവരാരും
നിർമ്മല ശോഭ കലരാത്തോരില്ല- തേടും...
Verse 11കാന്തി മിന്നും തേജോരൂപമായി നാമും
കാണുമ്പോഴാകുമെന്നോതുന്നു വചനം തേടും...
Verse 1thedum mukhalavanyamen priyaa nin
thejassserum shirassil mahathwam
Verse 2aahlaadamerunnennakame ninnuyare
aananda gaanangal paaduvaan thudare (2);- thedum...
Verse 3premaththalaavruthamaakunnenn priyaa
prekshanam cheyyanamezhaye dhyathiyaay;- thedum...
Verse 4aapatthaduththaduththeththidum neram
aakulamillenikkaru nodi neram;- thedum...
Verse 5santhatham vishramikkum thava savidhe
sankadam poyi maranjheedumagaadhe;- thedum...
Verse 6lokam ividenikkunnathamaaya
laabhamuraykkukilaayathu maaya;- thedum...
Verse 7kankal minu mina minnunna meni
kandu kothi theeraamaanandamodini;- thedum…
Verse 8jeevamudi choodi vaazhumanantha
jeevakani bhujichheedum nirantharam;- thedum…
Verse 9kaanthi minnum mukhashobha kandennum
kaaththirikkum premaththallalaalennum;- thedum…
Verse 10nin mukhavikshanam cheythavaraarum
nirmmala shobha kalaraaththorilla- thedum...
Verse 11kaanthi minnum thejoroopamaayi naamum
kaanumbozhaakumennothunnu vachanam;- thedum...
Download Song