Thejasinte prabhayaya kristhu
Verse 1തേജസിന്റെ പ്രഭയായ ക്രിസ്തു
തത്വത്തിന്റെ മുദ്രയായ ദൈവം
സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ
വഹിക്കുന്നവൻ അല്ലയോ?
Verse 2ആരാധ്യനെ ആരാധ്യനെ
എന്നും ആരാധനക്ക് യോഗ്യനെ
എന്റെ യേശുവേ വാഴ്ത്തി പുകഴ്ത്തീടാം
എന്നും സ്തോത്രം ചെയ്തിടാം
Verse 3എന്റെ ഭാരത്തെ ലഘുവാക്കും ദൈവം
എന്റെ നുകത്തെ മൃദുവാക്കും ദൈവം
ഈ ദൈവമാണെന്റെ പുകഴ്ച്ച
എൻ യേശുവാണെന്റെ പ്രശംസ (ആരാധ്യനെ...)
Verse 4എന്റെ പാതയെ നിരപ്പാക്കും ദൈവം
എന്റെ ഗമനത്തെ സ്ഥിരമാക്കും ദൈവം
അന്ധകാരത്തെ പ്രകാശമാക്കും
എന്റെ മുറിവുകളെ സൗഖ്യമാകും (ആരാധ്യനെ...)
Verse 1thejasinte prabhayaaya kristhu
thathvatthinte mudrayaaya daivam
sakalattheyum thante shakthiyulla vachanatthaal
vahikkunnavan allayo?
Verse 2aaraadhyane aaraadhyane
ennum aaraadhanakku yogyane
ente yeshuve vaazhtthi pukazhttheedaam
ennum sthothram cheythidaam
Verse 3ente bhaaratthe laghuvaakkum daivam
ente nukatthe mriduvaakkum daivam
ie daivamaanente pukazhccha
en yeshu aanente prashamsa (aaraadhyane...)
Verse 4ente paathaye nirappaakkum daivam
ente gamanatthe sthhiramaakkum daivam
andhakaaratthe prakaashamaakkum
ente murivukale saukhyamaakum (aaraadhyane...)
Download Song