Thejassil yeshuvin ponmukham njan kanum
Verse 1തേജസ്സിലേശുവിൻ പൊന്മുഖം ഞാൻ കാണും
കാലം ഏറ്റം ആസന്നമേ
അതെന്നാശയേ അതെന്നാനന്ദമേ അതെൻ പ്രത്യാശയിൻ പ്രഭാതമേ
Verse 2ആനന്ദദായകനാം എൻ പ്രിയനെ കണ്ടിടുമ്പോൾ
കണ്ണുനീരെല്ലാം നീങ്ങിടുമേ
എന്റെ അല്ലലാകെയകന്നിടും
എനിക്കാനന്ദമേ യുഗായുഗം
Verse 3വാഗ്ദത്തനാടതിലെ ശാശ്വതമാം വീട്ടിലെൻ
സേവകർ ദൈവദൂതരല്ലോ
ദൈവപൊൻമുഖം ദിനം കണ്ടിടും
ശുദ്ധരോടൊന്നായ് ഞാൻ സ്തുതിച്ചിടും
Verse 4ഈ മണ്ണിലെന്റെ ക്ലേശമൽപ്പകാലം മാത്രം
മാഞ്ഞുപോം അതു കിനാവുപോൽ
നിത്യതേജസ്സിൻ ഘനമാണതിൻ
ഫലമെൻ പ്രിയനന്നു നൽകിടും
Verse 5ഹാ ഇത്ര ഭാഗ്യമെൻ ജീവിതത്തിനേകിയ
പ്രാണപ്രിയനെൻ പ്രമോദമേ
അവനെന്റെയുപനിധി കാത്തിടും
വാനമേഘത്തിലെന്നെ ചേർത്തിടും
Verse 1thejassil yeshuvin ponmukham njaan kaanum
kalam ettam aasanname
athennashaye athennanadame athen
prathyaashayin prabhaathame
Verse 2aananda daayakanam en priyane kandidumpol
kannu’neerellam neengedume
ente allal aake akannidum
enikkaanandame yugayugam;-
Verse 3vagdatha’naadathile shashvathamam veettilen
sevakar daiva dutharallo
daiva’ponmukam dinam kandidum
shuddharodonnayi njaan sthuthichidum;-
Verse 4ie mannil ente klesham alppakalam maathram
maanjupom athu kinaavupol
nithyathejassin khanamaanathin
phalamen priyan’annu nalkidum;-
Verse 5ha! ithra bhagyamen jeevithathinekiya
prana priyanen pramodame
avanente upanithi kaathidum
vaana meghathil enne cherthidum;-
Download Song