Thejassin prabhayerum nattilende
Verse 1തേജസ്സിൻ പ്രഭയേറും നാട്ടിലെന്റ
കൂടാരമൊരുക്കുവാൻ പോയ യേശു
മണവാളനോടൊത്തെൻ വാസമോർക്കുമ്പോൾ
മനസ്സിന്റെ വേദനകൾ മറന്നീടുമേ(2)
Verse 2ഹാല്ലേലുയ്യ പാടി ആർത്തീടുമേ
എന്റെ അല്ലെലാം മറന്നാരാധിക്കും
കുഞ്ഞാടാം കാന്തനാം യേശുവിന്റെ
കൂടെ നടന്നു ഞാൻ പാടീടുമേ
Verse 3സ്വർണ്ണത്തെരു വീഥിയെന്റെ മോദം
സ്വച്ഛമാം ജലത്താലെൻ ദാഹം തീർക്കും
ജീവമന്നായെന്റെ ഭോജനമാം
ജീവവൃക്ഷത്തിൻ ഫലമാനന്ദമാം ഹാല്ലേലുയ്യാ
Verse 4കാവലില്ലാ നാട്ടിൽ കുഞ്ഞാടൊത്ത്
കണ്ണുനീർ മാറിയന്നു വാണിടും ഞാൻ
ആരുമറിയാത്തൊരു പേരെനിക്കുണ്ട്
വാടാകീരീടമെന്നെ കാത്തിരിപ്പുണ്ട ഹാല്ലേലുയ്യാ
Verse 5രാത്രിയൊ അവിടെ ഞാൻ കാണുകയില്ല
കുഞ്ഞാടാം വിളക്കെന്റെ ശോഭയാണ്
പുത്തനെറുശലേം പട്ടണത്തിൽ
ശുദ്ധരോടൊത്തന്നു ഞാൻ പാർത്തീടുമേ ഹാല്ലേലുയ്യാ
Verse 1thejassin prabhayerum naattilent
koodaaramorukkuvaan poya yeshu
manavaalanodotthen vaasamorkkumbol
manassinte vedanakal maranneedume(2)
Verse 2haalleluuyya paadi aartheedume
ente allelaam marannaaraadhikkum
kunjaadaam kaanthanaam yeshuvinte
koode nadannu njaan paadeedume
Verse 3swarnnaththeru veethiyente modam
swachchhamaam jalaththaalen daaham theerkkum
jeevamannaayente bhojanamaam
jeevavrukshathin phalamanandamaam;- haalleluuyya
Verse 4kaavalillaa naattil kunjaadoth
kannuneer maariyannu vaanidum njaan
aarumariyaaththoru perenikkundu
vaadaakeereedamenne kaaththirippunda;- haalleluuyya
Verse 5raathriyoo avide njaan kaanukayilla
kunjaadaam vilakkente shobhayaan
puththanerushalem pattanaththil
shuddharodoththannu njaan paartheedume;- haalleluuyya
Download Song