Thenilum madhuram then kattayekkaal
Verse 1തേനിലും മധുരം തേൻ കട്ടയെക്കാൾ
അതിമധുരം തിരുവചനം
Verse 2ആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾ
നിൻ വായിൻ വചനമെ എനിക്കു പ്രിയം
പരദേശിയാമെൻ ഭവനത്തിൻ കീർത്തനവും
ഉല്ലാസ ഘോഷവുമാം തിരുവചനം(2)
Verse 3പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും
നിൻ വചനം എന്നും സുസ്ഥിരമെ
അതിന്റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേ
അതിനാലെൻ യൗവ്വനം പുതുക്കിടുമെ(2)
Verse 4എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽ
എൻ ദാഹം തീർത്തിടും നീരുറവ
ശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധം
നൻമയിൻ അടയാളം നൽകിടുന്നു(2)
Verse 5പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ല
പ്രഭ ചൊരിയുന്നതു നിൻ വചനമത്രെ
നിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻ
നീതി സൂര്യനായെന്നും വിളങ്ങിടുമെ(2)
Verse 1thenilum madhuram then kttayekkaal
athimadhuram thiruvachanam
Verse 2aayiramaayiram ponavelli naanyatthekkaal
nin vaayin vachaname enikku priyam
paradeshiyaamen bhavanatthin keertthanavum
ullaasa ghoshavumaam thiruvachanam (2)
Verse 3parvvatham maariyaalum kunnukal neengiyaalum
nin vachanam ennum susthhirame
athinte prabodhanam pramodngal nalkidume
athinaalen yauvvanam puthukkidume (2)
Verse 4en vazhi kuravukal theertthidum vachanatthaal
en daaham theertthidum neerurava
shathrukkal kandu lajjicchidum vidham
nanamayin adayaalam nalkidunnu (2)
Verse 5pakal sooryanumalla raathri chandranumalla
prabha choriyunnathu nin vachanamathre
nithya prabhayaakum daivatthin kunjnjaadavan
neethi sooryanaayennum vilngidume (2)
Download Song