Thenilum madhuram vedamalla
Verse 1തേനിലും മധുരം വേദമല്ലാതി-
ന്നേതുണ്ടുചൊൽ തോഴാ...നീ
സശ്രദ്ധമിതിലെ സത്യങ്ങൾ
വായിച്ചു ധ്യാനിക്കുകെൻ തൊഴാ
Verse 2മഞ്ഞുപോൽ ലോകമഹികൾ മുഴുവൻ
മാഞ്ഞിടുമെൻ തോഴാ...ദിവ്യ
രഞ്ജിത വചനം ഭഞ്ജിതമാകാ
ഫലം പൊഴിക്കും തോഴാ
Verse 3പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-
മിതിന്നു സമമോ തോഴാ...എന്നും
പുതുബലമരുളും അതിശോഭ കലരും
ഗതിതരുമന്യൂനം
Verse 4തേനൊടു തേൻ കൂടതിലെ നൽതെളിതേ-
നിതിന്നു സമമോ തൊഴാ...ദിവ്യ
തിരുവചനം നിൻദുരിതമകറ്റാൻ
വഴിപറയും തോഴാ
Verse 5ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾ
ക്കതിശുഭമരുളിടും... നിത്യ
ജീവാത്മസൗഖ്യം ദേവാത്മാവരുളും
വഴിയിതു താൻ ന്യൂനം
Verse 6കാനനമതിൽവച്ചാനന്ദരൂപൻ
വീണവനോടെതിർക്കേ... ഇതിൻ
ജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെ
ക്ഷീണിപ്പിച്ചെന്നോർക്ക
Verse 7പാർത്തലമിതിലെ ഭാഗ്യങ്ങളഖിലം
പരിണമിച്ചൊഴിഞ്ഞിടിലും... നിത്യ
പരമേശവചനം പാപിക്കു ശരണം
പരിചയിച്ചാൽ ന്യൂനം
Verse 1thenilum madhuram vedamallathi-
Nnethundu chol thozhaa...nee
sashradhamithile sathyangal
vayichu dhyanikkuken thozha
Verse 2manjupol lokamahikal muzhuvan
manjidumen thozhaa...divya
ranjitha vachanam bhanjithamakaa
phalam pozhikkum thozha;-
Verse 3ponnum vasthrangalum minnum rathnangalu-
mithinnu samamo thozhaa...ennum
puthubalamarulum athishobha kalarum
gathitharumanyoonam;-
Verse 4thenodu then koodathile nal thelithe-
nithinnu samamo thozhaa...divya
thiruvachanam nin durithamakatan
vazhi parayum thozhaa;-
Verse 5jeevanundakkum jagathiyil janangal
kkathishubhamaruledum... nithya
jeevathma saukhyam devathma’avarulum
vazhiyithu thaan nyoonam;-
Verse 6kananamathil vachanandaroopan
veenavanodethirkke... ithin
jnjanathin moorcha sthanathalavane
kshenippichennorkka;-
Verse 7parthalamithile bhagyangalakhilam
parinamichozhinjidilum... nithya
paramesha vachanam papikku sharanam
parichayichal nyoonam;-
Download Song