Thirucharana seva cheyyum nararilathi
Verse 1തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാർന്ന
പരമഗുണ യേശു നാഥാ നമസ്കാരം
Verse 2നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും
വെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം
Verse 3പശുക്കുടിയിൽ ജീർണ വസ്ത്രം അതിൽ പൊതിഞ്ഞ രൂപമതു
ശിശു മശിഹാ തന്നെയവോ നമസ്കാരം
Verse 4ക്രൂശിൽ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷ
സാധിച്ചൊരു ധർമ്മനിധേ നമസ്കാരം
Verse 5പിതൃ സവിധമണഞ്ഞു മമ കുറവുകൾക്ക് ശാന്തി ചെയ്വാൻ
മരുവിടുന്ന മാന്യമതേ നമസ്കാരം
Verse 6നിയുത രവിപ്രഭയോടിഹ പുനർഗമിച്ചു പാപികൾക്ക്
നിരയ ശിക്ഷ നല്കും വിഭോ നമസ്കാരം
Verse 7ഉലകിനുള്ള മലിനതകൾ അഖിലം പരിഹരിച്ചു ഭൂവിൽ
ദശ ശതാബ്ദം വാഴുവോനെ നമസ്കാരം (തിരുചരണ..)
Verse 1thirucharana seva cheyyum nararilathi premamaarnna
paramaguna yeshu naathhaa namaskaaram
Verse 2nija janaka sannidhiyum vibudharude vandanayum
vedinjnju vanna divya guro namaskaaram
Verse 3pashukkudiyil jeerna vasthram athil pothinjnja roopamathu
shishu mashihaa thanneyavo namaskaaram
Verse 4krooshil thiru deham svayam yaagamaakki loka raksha
saadhicchoru dharmmanidhe namaskaaram
Verse 5pithri savidhamananjnju mama kuravukalkk shaanthi cheyvaan
maruvidunna maanyamathe namaskaaram
Verse 6niyutha raviprabhayodiha punargamicchu paapikalkk
niraya shiksha nalkum vibho namaskaaram
Verse 7ulakinulla malinathakal akhilam pariharicchu bhoovil
dasha shathaabdam vaazhuvone namaskaaram (thirucharan..)
Download Song