പല്ലവി
തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ
കരച്ചിലും നീ കേട്ടിടേണമേ
Verse 2
അനുപല്ലവി
പരത്തിൻ ദൂതരിൻ പാട്ടുകൾ
പെരുത്ത മോദമായ് കേട്ടിടും
പെരുത്തുയർന്ന കിതേശുവേ
നിറഞ്ഞ സങ്കടമാകയാൽ-തിരു
Verse 3
ചരണങ്ങൾ
1 ശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെ
ഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവും
ഇരുന്നു ഞാൻ കരഞ്ഞീടുന്നിതാ
തുറന്നു ഞാൻ പറഞ്ഞീടുന്നിതാ
ഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ തിരു…
Verse 4
നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ!
വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ!
അലയുവാൻ നിൻ അടിയനെ
അകലെ ഓടിച്ചീടരുതേ
സ്ഥലത്തിൽ വന്നെൻ ജപത്തിനു
ഫലം നീ കല്പിച്ചിടണമേ തിരു