Verse 1തിരുഹിതം പോലെ തിരുഹിതം പോലെ
നടത്തേണമേ എന്നെ നടത്തേണമേ (2)
തവഹിതമതുപോൽ നിറവേറിടാനെന്നിൽ
കൃപയരുളു എൻ യേശുപരാ (2)
തിരുഹിതം…
Verse 2ഒരിക്കലങ്ങരുളിയ വാഗ്ദാനങ്ങൾ
മറക്കുവാൻ അവിടുന്ന് മനുഷ്യനല്ല (2)
കാലങ്ങൾ മാറിടും സമയങ്ങൾ നീങ്ങിടും
തിരുഹിതമങ്ങെന്നിൽ നിറവേറ്റുന്നു (2)
തിരുഹിതം…
Verse 3തളർന്നിടാനൊരിക്കലും ഇടനൽകാതെ
പാതയിൽ വിളക്കായി വഴികാട്ടിയായ് (2)
കുരിരുൾ മൂടുമ്പോൾ കൂട്ടുകാർ മാറുമ്പോൾ
തിരുഹിതമല്ലെന്നിൽ നിറവേറ്റുന്നു (2)
തിരുഹിതം…
Verse 1thiruhitham pole thiruhitham pole
nadatthename enne nadatthename (2)
thavahitham athupol niraveridaan ennil
kripayarulu en yeshuparaa (2)
thiruhitham…
Verse 2orikkalngaruliya vaagdaanngal
marakkuvaan avidunne manushyanalla (2)
kaalngal maaridum samayngal neengidum
thiruhitham angennil niravettunnu (2)
thiruhitham…
Verse 3thalarnnidaanorikkalum idanalkaathe
paathayil vilakkaayi vazhikaattiyaay (2)
kurirul moodumpol koottukaar maarumpol
thiruhithamallennil niravettunnu (2)
thiruhitham…
Download Song