Thirukrupa thannu nadathanamenne
Verse 1തിരുകൃപ തന്നു നടത്തണമെന്നെ
തിരുഹിതം പോലെ നാഥാ
തിരുഹിതം പോലെയെൻ നാഥാ
Verse 2ബഹുവിധ എതിരുകൾ വളരുമിനാളിൽ
ബലഹീനനാം ഞാൻ തളർന്നു പോകാതെ(2)
ബലമെഴും കരത്താൽ താങ്ങണം എന്നെ;
ബഹുലമാം കൃപയാൽ നടത്തണം നാഥാ(2)
Verse 3മരുതലമേകും ദുരിതങ്ങളഖിലവും
മകുടങ്ങളാണെന്നെണ്ണി ഞാൻ വസിപ്പാൻ(2)
തിരുകൃപയെന്നിൽ പകരണമനിശം;
തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ(2)
Verse 4പഴയ മനുഷ്യനെ ഉരിഞ്ഞു ഞാൻ കളഞ്ഞു
പുതിയ മനുഷ്യനെ ഉള്ളിൽ ഞാനണിഞ്ഞു(2)
ഉയിരുള്ള നാൾവരെയും ഉലകിൽ നിൻ വഴിയിൽ;
ഉൺമയായ് നടപ്പാൻ വരം തരൂ നാഥാ(2)
Verse 5നിൻ നാമമെന്നിൽ മഹിമപ്പെടേണം
നിൻ സ്നേഹമെന്നിൽ നിറഞ്ഞു വരേണം(2)
നീ എന്നിൽ വളർന്നും ഞാൻ എന്നിൽ കുറഞ്ഞും;
നിന്നിൽ ഞാൻ മറഞ്ഞു മായണം നാഥാ(2)
Verse 1thirukrupa thannu nadathanamenne
thiruhitham pole nathhaa
thiruhitham poleyen nathhaa
Verse 2bahuvidha ethirukal valaruminaalil
balahenanaam njaan thalarnnu pokaathe(2)
balamezhum karathaal thanganam enne;
bahulamaam krupayaal nadathanam nathhaa(2);-
Verse 3maruthalamekum durithangkal akhilavum
makudangalaanennenni njaan vasippaan(2)
thiru-kurpayennil pakaranamanisham;
thirumozhikettu njaan valaruvaan nathhaa(2);-
Verse 4pazhaya manushyane urinjnju njaan kalanju
puthiya manushyane ullil njaananinju(2)
uyirulla naalvareyum ulakil nin vazhiyil;
unmayaay nadappaan varam tharu nathhaa(2);-
Verse 5nin naamamennil mahimappedenam
nin snehamennil niranju varenam(2)
nee ennil valarnnum njaan ennil kurranjum;
ninnil njaan maranju maayanam nathhaa(2);-
Download Song