Thiruvachanam athi madhuramayam
Verse 1തിരുവചനം അതി മധുരമയം
തേനിനേക്കാൾ മധുരതരം
Verse 2പാതിയിലൊളിയേകി വഴി നടത്തും
കാലിനു ദീപമായ് തിരുവചനം
വഴിയും സത്യവും ജീവനുമായവൻ
പാതയെ കാട്ടിടും സുരവചനം
അനുഗ്രഹം നൽകുമീ തിരുവചനം
Verse 3ഹൃദയം നുറുങ്ങിടും മനുജർക്കു പാരിൽ
സാന്ത്വനം അരുളിടും നൽവചനം
ഹൃദയമാലിന്യം അകറ്റിടും വചനം
ഉള്ളിൽ ആനന്ദം പകർന്നിടും വചനം
പുതുജീവനേകിടും തിരുവചനം
Verse 4ഇരുവായ്ത്തലയുള്ള വാളിനേക്കാളും
മൂർച്ചയേറുന്നതാം തിരുവചനം
സന്ധികളെപ്പോലും തുളച്ചിടും വചനം
ബന്ധനപാശങ്ങൾ അഴിച്ചിടും വചനം
രൂപാന്തരം നൽകും തിരുവചനം
Verse 1thiruvachanam athi madhuramayam
theninekkaal madhuratharam
Verse 2paathiyil oliyeki vazhi nadatthum
kaalinu deepamaay thiruvachanam
vazhiyum sathyavum jeevanumaayavan
paathaye kaattidum suravachanam
anugraham nalkumee thiruvachanam
Verse 3hridayam nurungidum manujarkku paaril
saanthvanam arulidum nalvachanam
hridayamaalinyam akattidum vachanam
ullil aanandam pakarnnidum vachanam
puthujeevanekidum thiruvachanam
Verse 4iruvaaytthalayulla vaalinekkaalum
moorcchayerunnathaam thiruvachanam
sandhikaleppolum thulacchidum vachanam
bandhanapaashngal azhicchidum vachanam
roopaantharam nalkum thiruvachanam
Download Song