Thiruvachanam mananam cheythidukil
Verse 1തിരുവചനം മനനം ചെയ്തിടുകിൽ
അമിതാനന്ദമനുഭവിക്കാം
പരകോടി നവരത്ന ഖനിയതിലും
വിലതീരാത്ത തിരുവചനം
Verse 2നാഥന്റെ തിരുമൊഴി കേൾക്കാം-അതിൽ
ജീവന്റെ പുതുവഴി കാണാം
ജീവിത തരു തഴച്ചനുദിനം വളരാൻ
വചനത്തിൽ ആഴത്തിൽ വേരുറയ്ക്കാം തിരു..
Verse 3അരിതൻ നിരകളോടെതിർക്കാൻ - ഇതു
ഇരുവായ്ത്തലയുള്ള വാളാം
നശിക്കുന്ന ജനത്തിന് ഭോഷത്തമിവിടെ
വിശ്വസിക്കുന്നവർക്കെന്നും പുതുജീവൻ തിരു..
Verse 4ഇരുളിൻ പ്രവൃത്തികളകലും - ഇതു
കരളിൽ മധുരിമ പകരും
തളരുമാത്മാവിനു പുനരുയിരേകും
കളങ്കങ്ങൾ കഴുകുവാൻ തുണയേകും തിരു...
Verse 5വചനം ഒഴുകിടുമവിടെ - പുതു
ചലനം ഏതിലും നൂനം
വഴി കുഴഞ്ഞുഴലുന്ന പഥികർക്കു പാരിൽ
കനകദീപമായ് പ്രഭയേകും തിരു…
Verse 1thiruvachanam mananam cheythidukil
amithaanandamanubhavikkaam
parakoti navarathna khaniyathilum
vilatheeraattha thiruvachanam
Verse 2naadhante thirumozhi kelkkaam-athil
jeevante puthuvazhi kaanaam
jeevitha tharu thazhachchanudinam valaraan
vachanatthil aazhatthil veruraykkaam;- thiru..
Verse 3arithan nirakalodethirkkaan - ithu
iruvaayththalayulla vaalaam
nashikkunna janatthinu bhoshatthamivide
vishwasikkunnavarkkennum puthujeevan;- thiru..
Verse 4irulin pravruththikalakalum - ithu
karalil madhurima pakarum
thalarumaathmaavinu punaruyirekum
kalangangal kazhukuvaan thunayekum;- thiru...
Verse 5vachanam ozhukidumavide - puthu
chalanam ethilum noonam
vazhi kuzhanjuzhalunna pathikarkku paaril
kanakadeepamaay prabhayekum;- thiru…
Download Song