Thiruvachanapporul ariyaan ulkkaazhcha
Verse 1തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ചയേകിടാൻ
ഒരുക്കമുള്ള മനമോടെ തിരുസന്നിധി അണയാം
ആത്മമാരി ഈ സഭമേൽ അനവരതം ഒഴുകാൻ
ഹൃദയങ്ങളെ തുറക്കാം
Verse 2പരിശുദ്ധാത്മാവേ വരിക ഈ സഭാ മദ്ധ്യേ
ഒരുമയോടെ കാത്തിരിക്കും നിൻ ജനമൊന്നായ്
Verse 3ഇരുവായ്ത്തലവാളാകും നിൻ തിരുവചനങ്ങൾ
ആശയോടെ കേട്ടിടുവാൻ മുൻ വിധി വിട്ടീടാം
കഠിന ഹൃദയങ്ങളെ തകർക്കുമീവചനം
ഉള്ളങ്ങളെ ഉണർത്തിടട്ടെ
Verse 4ഉണർന്നെഴുന്നേൽക്കുക സഭയെ മറുതലിൽച്ചീടരുതേ
ചോദ്യം ചെയ്യാതെ അനുസരിക്ക ദൈവശബ്ദത്തെ
ഈ ലോക സ്നേഹവും നേട്ടവും നോക്കാതെ
കർത്തനെ അനുഗമിക്കാം
Verse 1thiruvachanapporulariyaan ulkkaazhchayekidaan
orukkamulla manamode thirusannidhi anayaam
aathmamaari ee sabhamel anavaratham ozhukaan
hridayangale thurakkaam
Verse 2parishudhaathmaave varika ee sabhaa madhye
orumayode kaathirikkum nin janamonnaay
Verse 3iruvaaythalavaalaakum nin thiruvachanangal
aashayode kettiduvaan mun vidhi vitteedaam
kadina hridayangale thakarkkumee vachanam
ullangale unarthidatte
Verse 4unarnnezhunelkkuka sabhaye maruthalilchcheedaruthe
chodyam cheyyaathe anusarikka daivashabdhathe
ee loka snehawum nettawum nokkaathe
karthane anugamikkaam;-
Download Song