Thiruvachanathile athbhutha rahasyangal
Verse 1തിരുവചനത്തിലെയത്ഭുത
രഹസ്യങ്ങളടിയനു പകർന്നു തരു
തിരുവേദമതിൻ ഉറവകളതിനാൽ
അനേകരുണർന്നീടട്ടേ
Verse 2നിൻവചനം എത്ര മധുരതരം
അതു തേൻകട്ടയേക്കാൾ ശ്രേഷ്ഠതരം
നുകരുകിലാർക്കും മതിവരികില്ല
മലർമധു നുകരും വണ്ടുപോലെ(2) തിരുവചന…
Verse 3അസ്ഥികളെയെല്ലാം തുളച്ചീടും
ദുഷ്ടപാശങ്ങളാകവേ മാറ്റിടും
ഇഷ്ടമോടെന്നും യേശുവിന്നരികെ
തുഷ്ടിയായ് ജീവിതം നയിച്ചിടുവാൻ(2) തിരുവചന…
Verse 4പുതുജനനം ഏകും സദ്വചനം
വീഴ്ചയേതുമേയില്ലാതെ കാത്തീടും
വചനത്തിൻ സാരം സത്യമതത്രെ
അടിയനതാൽ ബുദ്ധി നൽകിടുക(2) തിരുവചന...
Verse 1thiruvachanaththileyathbhutha
rahasyangaladiyanu pakarnnu tharu
thiruvedhamathin uravakakalinaal
anekarunarnneedatte
Verse 2ninvachanam ethra madhuratharam
athu thenkattayekkaal shreshtatharam
nukarukilaarkkum mathivarikilla
malarmadhu nukarum vandupole(2);- thiruvachana…
Verse 3asthikaleyellaam thulachcheedum
dushtapaashangalaakave maattidum
ishtamodennum yeshuvinnarike
thushtiyaay jeevitham nayichchiduvaan(2);- thiruvachana…
Verse 4puthujananam ekum sadvachanam
veezhchayethumeyillaathe kaaththeedum
vachanathin saaram sathyamathathre
adiyanathaal buddhi nalkiduka(2);- thiruvachana...
Download Song