Thiruvadanam shobhippichen irulakale
Verse 1തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ പോക്കിടുവാൻ(2)
കരുണാവാരിധേ! ദൈവമേ നമിച്ചിടുന്നേ
ഇരുകരവും കൂപ്പിത്തൊഴുന്നേൻ
Verse 2പരിമളതൈലത്താൽ നിന്റെ ശിരമഭിഷേകം ചെയ്തൊരു(2)
മരിയയിലത്യന്തം കാരുണ്യം - ചൊരിഞ്ഞ നാഥാ!
വരമരുളിടേണമിവന്നു
Verse 3അരിവരരിൻ സൈന്യം കണ്ടു പരവശനായ്ത്തീരാതെ ഞാൻ(2)
ഇരുപുറവും നിന്നെക്കാണുവാൻ - ഹൃദയകൺകൾ
ഉരുകൃപയാൽ തുറക്കേണമേ
Verse 4പരമഗുരോ! നിൻ നാമത്തെ-ക്കരുതിയെനിക്കുണ്ടാകുന്ന(2)
കരുമനകൾ നിത്യം - സഹിപ്പാനരുൾക ദേവാ!
കുരിശിൽ മരിച്ചുള്ളോരീശനേ!
Verse 5ഇരവുകഴിഞ്ഞതിമോഹന-മാമരുണനുദിച്ചിടും പൊഴുതും(2)
തരണി മറഞ്ഞിടും നേരവും - ഭവൽസ്മരണം
വരണമെനിക്കുള്ളിൽ സ്വൈരമായ്
Verse 6അര നിമിഷം നിന്നെ വിട്ടാൽ അരിലരികിലെനിക്കാരുള്ളയ്യോ!(2)
മരിമകനേ, നിൻ സുഗന്ധമാം - ശ്വാസവായുവെൻ
കരളിനുറപ്പേകുന്നെപ്പോഴും
Verse 7മരണദിനത്തോളം നിന്റെ ചരണയുഗം സേവിച്ചാത്മ(2)
ശരണമതായ് നിന്നെ പ്രാപിച്ചു - നിന്നിൽ ലയിപ്പാ-
നരുളണമേ ദിവ്യാശിസ്സുകൾ
Verse 1thiruvadanam shobhippichen irulakale pokkiduvaan(2)
karunaavaaridhe! daivame namichidunne
irukaravum kooppithozhunnen
Verse 2parimalathailathaal ninte shiramabhishekam cheythoru(2)
mariyayilathyantam kaarunnyam - chorinja naadhaa!
varamarulidenamivannu;-
Verse 3arivararin sainyam kandu paravashanaayththeeraathe njaan(2)
irupuravum ninnekkaanuvaan - hridayakankal
urukripayaal thurakkename;-
Verse 4paramaguro! nin naamatthe-kkaruthiyenikkundaakunna(2)
karumanakal nithyam - sahippaanarulka devaa!
kurishil marichulloreeshane!;-
Verse 5iravukazhinjathimohana-maamarunanudichidum pozhuthum(2)
tharani maranjhidum neravum - bhavalsmaranam
varanamenikkullil swairamaay;-
Verse 6ara nimisham ninne vittaal arilarikilenikkaarullayyo!(2)
marimakane, nin sugandhamaam - shwaasavaayuen
karalinurappekunneppozhum;-
Verse 7maranadinaththoolam ninte charanayugam sevichchaathma(2)
sharanamathaay ninne praapichu - ninnil layippaa-
narulaname divyaashissukal;-
Download Song