Thriyeka daivame vaazhthunnu
Verse 1ത്രിയേക ദൈവമേ വാഴ്ത്തുന്നു
നിത്യമാം നിൻ തിരു സ്നേഹത്തെ
ആശ്രിതരാം ഈ ഏഴകൾക്കെന്നും
ഏക ആശ്രയം നീ
Verse 2ആരാധിക്കുന്നു നന്ദിയോടെന്നും
പരിശുദ്ധനായ യഹോവയെ..
Verse 3ലോകത്തിൻ വഴികൾ അടഞ്ഞിടുമ്പോൾ
നൽ വഴികൾ തുറന്നിടും നീ
ഉയരത്തിൽ നിന്നും തൃക്കൈകൾ നീട്ടി
അത്ഭുതങ്ങൾ ചെയ്തിടുന്നു
Verse 4നശ്വരമാം ഈ ലോകത്തിൽ
അനശ്വരമാം നിൻ സ്നേഹത്തെ
കീർത്തിക്കും ഞാൻ ഈ മരുവിൽ
എൻ ജീവിത കാലമെല്ലാം
Verse 1Thriyeka Daivame vaazhthunnu
Nithyamaam nin Thiru-snehatthe
Aashritharaam ee ezakalkkennum
Eka aashrayam Nee!
Verse 2Aaraadhikkunnu nandiyodennum
Parishuddhanaaya Yahovaye
Verse 3Lokatthin vazhikal adanjidumpol
Nal vazhikal thurannidum Nee
Uyaratthil ninnum thrukkaykal neetti
Adbhuthangal cheythidunnu
Verse 4Nashwaramaam ee lokatthil
Anashwaramaam Nin snehatthe
Keertthikkum njaan ee maruvil
En jeevitha kaalamellaam
Download Song