Thumga prathapamarnna sreyeshu nayakane
Verse 1തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേ
ഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!
വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേ
Verse 2നിർമ്മലമായ രക്തം ശർമ്മദാ നീ ചൊരിഞ്ഞു
കന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നു
വിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേ
Verse 3ഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ
രക്തം വിയർത്തധിക ദുഃഖമനുഭവിച്ച
ചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാ
Verse 4ഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ
നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോ
മറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീ
Verse 5പേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും
വാശിക്കധീനമായി തീർന്നില്ല നിൻഹൃദയം
വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്ന
Verse 6നിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർ
വൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്വാൻ
തിരുമുഖ പ്രകാശം ഞങ്ങൾക്കരുൾക നീ സതതം
Verse 7ലോകൈക സദ്ഗുരുവേ സ്വർജീവനക്കരുവേ
ദാസർക്കഭീഷ്ടമേകും മന്ദാരമാം തരുവേ
തിരുവടി നിയതം ഞങ്ങൾക്കരുളണമഭയം
Verse 8തത്വവിത്താം മുനിയേ ദുഷ്ടലോകശനിയേ
സത്യവേദധ്വനിയേ ജീവാഗമക്കനിയേ
കരുണയിൻ ധുനിയേ ഞങ്ങൾ വരുന്നിതാ തനിയേ
Verse 1Thumga prathapamarnna sreyeshu nayakane
Njagalkku nanma cheytha karunnya varidhiye
Vanangidunndiyar thava padangal aashrayame
Verse 2Nimalamaya raktham sharmada nee chorinju
Knmasham poki dushkarma’bhalathil ninnu
Viduthal cheythathinal-njagaladi vanagidume
Verse 3Gatha’shameneyenna thottahil’ethi bhavan
Raktham viyartha’adika duka’manubhavicha
Charitha’morthidumpol manamurukidunne para
Verse 4Hannasum kayyaphavum herodu’mannu nine
Nindichu peedchytha’thellam sahichuvallo
Maruthathilla thellum-roma’governer munnilum nee
Verse 5peshippulampi dushdar krooshichidum pozhuthum
vashikkadhenamayi thernnilla nin hridayam
vimalakanthi chernnu mukham vilangi shanthiyarnna
Verse 6nin saumyamam svabhavam nannay padichadiyar
van prathikoolyamadhye mumpottu yathra cheyvan
thirumukha prakasham njangalkkarulka nee sathatham
Verse 7lokaika sadguruve svarjevanakkaruve
dasarkkabheshdamekum mandaramam tharuve
thiruvadi niyatham njangalkkarulanam abhayam
Verse 8thathvavitham muniye dushdalokashaniye
Sathyaveda dhvaniye jevagamakkaniye
karunayin dhuniye njangal varunnitha thaniye
Download Song