Thunayekan nadathidaan nee
Verse 1തുണയേകാൻ നടത്തിടാൻ
നീ മാത്രം യേശുവേ(2)
Verse 2ശരണമായ് വരണം നീ
എല്ലായ്പ്പോഴും ദേവാ
ശരണമായ് നീ ഒഴികേ
വേറില്ലോരാശ്രയം
Verse 3കർത്താവേ നിൻ ഇമ്പസ്വരം
ഇമ്പം കാതുകളിൽ
ഹൃത്തടത്തിൽ എന്നും എനി-
ക്കാനന്ദം ഏകുന്നു
Verse 4മരുഭൂവിൽ ദാഹ ജലം
കേഴും വേഴാമ്പൽ പോൽ
മൽപ്രിയനെ തൃക്കടാക്ഷം
തേടും ഞാൻ നിയതം
Verse 1thunayekan nadathidaan
nee mathram yeshuve (2)
Verse 2sharanamay varanam nee
ellaypozhum deva
sharanamay nee ozhike
verilloraashrayam;-
Verse 3karthave nin imbasvaram
imbam kathukalil
hrithadathil ennum enni-
kkaanandam ekunnu;-
Verse 4marubhoovil daha jalam
kezhum vezhambal pol
malpriyane thrikkadaksham
thedum njaan niyatham;-
Download Song