Udaya nakshathram vaanil udichidaray
Verse 1ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്
പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറായ്
തിരുസഭയേ വേഗമുണർന്നിടുക
രാജാധിരാജനെ എതിരേൽക്കുവാൻ
Verse 2ഇരുളേറും ഈ ലോകയാത്രയിൽ നാം
ഇരുളിന്റെ പ്രവർത്തികൾ ഉരിഞ്ഞിടുക
ലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാം
രാക്കാലം തീരാറായ് പകൽ വരുന്നേ
Verse 3ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ട
മഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോ
ദൈവഭയത്തിൽ വിശുദ്ധരായ് തീരാം
തൻ വേലയിൽ വർദ്ധിച്ചു വന്നിടാം
Verse 4കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേ
കർത്താവിനോടു നാം ചേർന്നിടുമ്പോൾ
അണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽ
ആമോദപൂർണ്ണരായ് നാം കൂടെ വാണിടും
Verse 5വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ
നീതിചെയ്യുന്നോനധികം നീതി ചെയ്യട്ടെ
മാലിന്യം വാട്ടം കറകളേൽക്കാത്ത
മണവാട്ടിയായ് നാമൊരുങ്ങിടാം
Verse 1udaya nakshathram vaanil udichidaray
prebhayerum prebhatham ingaduthidaray
thiru sabhaye vegam unarnniduka
rajadhirajane ethirelkkuvan
Verse 2irulerum ie lokayathrayil naam
irulinte pravarthikal uringiduka
loka mohangkal muttum parithyajikkam
rakkalam theeraray pakal varunne;-
Verse 3ihathile durithangkal saramakkenda
mahathaya prathibhalam namukkundallo
daiva bhayathil vishuddharay theeram
than velayil varhdhichu vannidam;-
Verse 4kannunerum neduverppum nengkidume
karthavinodu naam chernnidumpol
anachidume than pon thiru maarvvil
aamoda-purnnaray naam koode vanidum;-
Verse 5vishuddhaniniyum thane thane vishuddhekarikkatte
neethi-cheyunnon adhikam neethi cheyatte
malinnyam vattam karakal-elkkatha
manavattiyay naam orungkedam;-
Download Song