Udayavane ente priya yeshuve
Verse 1ഉടയവനേ എന്റെ പ്രിയ യേശുവേ
ക്രൂശിൽ എനിക്കായ് തകർന്നവനേ
Verse 2കൈ വെടിഞ്ഞോ നിന്നെ സകലരും
മുഖം മറച്ചോ സ്വർഗ്ഗ താതനും
അതി വേദനയാൽ പിടയുന്നതും
എനിക്കായ് എന്നറിയുന്നു യേശുവേ
Verse 3ഉന്നത ഭാവമെന്നിൽ ഉടയട്ടെ
ഞാൻ എന്ന ഭാവവും തകർന്നിടട്ടെ
Verse 4മറക്കുന്നു ഞാൻ എന്റെ മുറിവുകളെ
ക്ഷമിക്കുന്നു ഞാൻ പ്രിയരെല്ലാരോടും
Verse 5വിശുദ്ധിക്കു ചേരാത്ത യാതൊന്നുമെ
താലോലിക്കില്ലെന്റെ ജീവിതത്തിൽ
Verse 6ദൈവിക നീതിക്കു നിരക്കാത്തതായ്
ചെയ്യില്ല ഒന്നും ഞാൻ ഒരു നാളിലും
Verse 7അന്യായമായ് ഒരു സമ്പാദ്യവും
വേണ്ടെനിക്കും എനിക്കുള്ളവർക്കും
Verse 8ശോധന ചെയ്തു ഞാൻ എന്നെത്തന്നെ
നിൻ തിരു മേശയോട് അടുക്കുന്നിതാ
Verse 1udayavane ente priya yeshuve
krushil enikkaay thakarnnavane
Verse 2kai vedinjo ninne sakalarum
mukham marracho swargga thaathanum
athi vedanayaal pidayunnathum
enikkaay ennariyunnu yeshuve
Verse 3unnatha bhaavamennil udayatte
njaan enna bhaavavum thakarnnidatte
Verse 4marakkunnu njaan ente murivukale
kshamikkunnu njaan priyarellaarodum
Verse 5vishuddhikku cheratha yaathonnume
thaalolikkillente jeevithathil
Verse 6daivika neethikku nirakkaathathaay
cheyyilla onnum njaan oru naalilum
Verse 7anyaayamaay oru sampaadyavum
vendenikkum enikkullavarkkum
Verse 8shodhana cheythu njaan ennethanne
nin thiru meshayode adukkunnithaa
Download Song