Udayavaneshuvennidayanallo
Verse 1ഉടയവനേശുവെന്നടിയനല്ലോ
ഉലയുകില്ല ഞാനീയുലകിൽ
ആനന്ദമേ പരമാനന്ദമേ
ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ
Verse 2പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻ
ശുദ്ധജലമേകി പോറ്റിടുന്നു
നീറുമെൻ പ്രാണനെ തണുപ്പിച്ചു തൻ
നീതിയിൽ നയിക്കും സൽപാതകളിൽ
Verse 3ഭീതിയെഴാതെന്നെ നടത്തിടുന്നു
ലോകത്തിൻ കൂരിരുൾ താഴ്വരയിൽ
ശോകമെനിക്കെന്തിന്നരുമ നാഥൻ
ആശ്വാസദായകനനുദിനവും
Verse 4അരികളിൻമദ്ധ്യേ നൽ വിരുന്നൊരുക്കി
അഭിഷേകതൈലത്താൽ ശിരസ്സിലേകും
കവിഞ്ഞൊഴുകും മമ പാനപാത്രം
മനസ്സലിവെഴും പരൻഹല്ലേലുയ്യാ
Verse 5നന്മയും കരുണയുമായുരന്തം
പിന്തുടരുമെന്നെത്തിരു കൃപയാൽ
ചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നും
വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 6രീതി: എൻപ്രിയനെന്തു മനോഹരനാം
Verse 1Udayavaneshuvennidayanallo
Ulayukayilla njaaneeyulakil
Aanandame paramaanandame
Njaanennum naadane pukazhthidume
Verse 2Pacha pulppurangalil kidathidunnon
Shudha jalameki pottidunnu
Neerumen praanane thanuppichu than
Neethiyil nayikkum salpaathakalil
Verse 3Bheethiyezhaathenne nadathidunnu
Lokathin koorirul thaazhvarayil
Shokamenikkenthinnaruma naadan
Aashwaasa daayakananudinavum
Verse 4Arikalin mandhye nal virunnorukki
Abhishekam thailathaal shirassilekum
Kavinjozhukum mama paanapaathram
Manassalivezhum paran halleluyyaa
Verse 5Nanmayum karunayumaayurantham
Pinthudarumenne thiru krupayaal
Chennucherum swarggamandirathi-
Lennennum vasikkum njaan halleluyaa
Verse 6Enpriyanenthu manoharanaam Enna reethi
Download Song