Ulakatthin avasaana naal vareyum
Verse 1ഉലകത്തിൻ അവസാന നാൾ വരെയും
വലഭാഗത്തേശു എൻ കൂടെയുണ്ട്
അനാഥനായ് ഒരു നാളും വിടുകയില്ല
അനാദിയാം യേശു എൻ അരികിലുണ്ട്
Verse 2മുന്പ് ഞാൻ ദൈവത്തിൻ ശത്രുവായി
ഞാൻ ഇന്ന് ദൈവത്തിൻ പുത്രനാണ്
അബ്ബാ-പിതാവെന്നു വിളിച്ചിടുവാൻ
അന്പു പകർന്നെന്നെ ദത്തെടുത്തു
Verse 3ക്രൂശിലെ സ്നേഹത്താൽ ബദ്ധനാക്കി
യേശുവിൻ രക്തത്താൽ ശുദ്ധനാക്കി
നാവിലവൻ പുത്തൻ പാട്ട് തന്നു
ദൈവാധി ദൈവത്തിന് സ്തുതികൾ തന്നെ
Verse 4രക്ഷകൻ യേശുവിൻ അത്ഭുതത്തിൻ
സാക്ഷിയായ് തീർന്നിടാൻ രക്ഷിച്ചെന്നെ
പാടിടും എന്നും തൻ കീർത്തനങ്ങൾ
പാർത്തലത്തിൽ എന്റെ നാള്കൾ എല്ലാം
Verse 5മണ്ണിലെൻ ജീവിതം നശ്വരമേ
വിണ്ണിൽ എൻ വാസമോ നിത്യമാമേ
ഇദ്ധരയിൽ ഞാൻ വസിച്ചിടും നാൾ
കർത്തനാം യേശുവെ പിൻ ചെന്നിടും
Verse 1Ulakatthin avasaana naal vareyum
Valabhaagattheshu en koodeyundu
Anaadhanaay oru naalum vidukayilla
Anaadiyaam Yeshu en arikilundu
Verse 2Munpu njaan Daivathin shathruvaayi
Njaan innu Daivatthin puthranaanu
Abba Pithaavennu vilichiduvaan
Anpu pakarnnenne datthedutthu
Verse 3Krooshile snehatthaal baddhanaakki
Yeshuvin rakthatthaal shuddhanaakki
Naavilavan putthan paattu thannu
Daivaadhi Daivatthin sthuthikal thanne
Verse 4Rakshakan Yeshuvin albhuthatthin
Saakshiyaay theernnidaan rakshichenne
Paadidum ennum than keertthanangal
Paartthalatthil ente naalkalellaam
Verse 5Mannilen jeevitham nashwarame
Vinnilen vaasamo nithyamaame
Iddharayil njaan vasichidum naal
Kartthanaam Yeshuve pin chennidum
Download Song