Ullaasamaay nadakkum sahodaraa
Verse 1ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക
പുല്ലിൻ പൂ പോലെ നിന്റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ
Verse 2നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ?
തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാം
Verse 3മല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ?
നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ?
Verse 4എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി
ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽ
Verse 5കല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ്
ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢം
Verse 6വല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ?
നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽ
Verse 7രീതി: വന്ദനം യേശുപരാ
Verse 1ullaasamaay nadakkum sahodaraa! nallapol chintha cheyka
pullin poo pole ninte prabhaavangal ellaam ozhinjidume
Verse 2nalla sukham balavum ninakkunde-nnallo ninackkunnu nee?
thellu nerathinullil avayonnu millaatheyaay bhavikkaam
Verse 3mallanmaaraayulakil jeevichavarellaam ippolevide?
nalla pol chinthikka nee avar shava kkallaryilallayo?
Verse 4ellaa janangaleyum vayalile pullinu thulyamaayi
chollunnu sathyavedam lavaleshamilla vithyaasamathil
Verse 5kallupole kadutha nin hrudayam thalliyudappathinnaay
chelluka yeshu paade avan ninne thallukayilla drudam
Verse 6vallabhaneshuvine snehikkuka illayo snehithaa nee?
nallidayan ninakkaay jeevan vedinj illayo krooshathinmel
Verse 7Vandanam yeshupara-enna reethi
Download Song