ഉള്ളം ദൈവ സ്നേഹത്താൽ നിറഞ്ഞു
പാടും കീർത്തനങ്ങൾ ഉന്നതൻ യേശുവിനായ്
എണ്ണിയാലും തീരാത്ത നന്മകളനുദിനവും
നൽകിയത് ഓർത്തു നാം (2)
കാക്കും കരങ്ങൾ നീട്ടിയെന്നും കാത്തിടും
സ്നേഹിതൻ യേശുവെൻ അലംബമേ (2)
(ഉള്ളം ദൈവ....)
Verse 2
ദാവീദിൻ കീർത്തനത്തിൽ
എന്നെ മറന്നു ഞാൻ
താലോലിക്കും മാതൃസ്നേഹം നൽകി താൻ (2)
എനിക്കായി തന്നെതാൻ
യാഗമായി തന്നവനെ (2)
പാദങ്ങൾ കണ്ണീരിനാൽ
കഴുകും ഞാൻ, കഴുകും ഞാൻ
(ഉള്ളം ദൈവ....)