ഉള്ളം കലങ്ങും വേളകളിൽ
അരികിലൊരാശ്വാസമായ് (2)
ആ തിരുമാറിടം എൻ അഭയം
ചാരിടും ഞാൻ എൻ ദുഃഖങ്ങളിൽ (2)
Verse 2
എന്നേശു നാഥനെ നിൻ കാരുണ്യം
നീട്ടിടണേ എന്നും വൻ കൃപയാൽ (2)
ആശ്രയിപ്പാനില്ലാ വേറോരിടം
ആശ്വസിപ്പാനായ് ഈ മരുവിൽ
യേശുനാഥാ ഈ പാരിടത്തിൽ ഉള്ളം…
Verse 3
സ്വന്തമായ് ഒന്നും ഇല്ല എൻ നാഥാ
ഈ കൈകൾ എന്നും ശൂന്യമല്ലോ (2)
ഉറവയായ് മാറ്റിടാൻ കഴിവുള്ള നാഥനേ
സർവ്വവും ദാനമായ് നൽകുവോനേ
നീ എന്റെ പ്രിയനാം യേശുവല്ലേ ഉള്ളം…
Verse 4
കുറവുകൾ തീർക്കുവാൻ കഴിവുള്ള നായകാ
വന്നീടണേ എന്നും ആശ്വാസമായ് (2)
ലജ്ജിതനാക്കല്ലേ എന്നേശുവേ
ആശ്രയിപ്പാനായ് ആരുമില്ലേ
നിൻ പാദപീഠമെൻ ആശ്രയമേ ഉള്ളം…
Verse 1
ullam kalngum velakalil
arikil oraashvaasamaay (2)
aa thirumaaridam en abhayam
chaaridum njaan en dukhngalil (2)
Verse 2
enneshu naathhane nin kaarunyam
neettidane ennum van kripayaal (2)
aashrayippaanillaa veroridam
aashvasippaanaay ie maruvil
yeshunaathhaa ie paaridatthil;- ullam…
Verse 3
svanthamaay onnum ella en naathhaa
ie kaikal ennum shoonyamallo (2)
uravayaay maattidaan kazhivulla naathhane
sarvvavum daanamaay nalkuvone
nee ente priyanaam yeshuvalle;- ullam…