Ullam niranju njan padume
Verse 1ഉള്ളം നിറഞ്ഞു ഞാൻ പാടുമേ
നീ തന്നെ പ്രത്യാശയാർക്കുമ്പോൾ
ഇല്ലെനിക്കിതുപോൽ വേറൊന്നു്
തുല്യമായി ഗണിപ്പാൻ ലോകത്തിൽ
Verse 2വേഗം വരാമെന്നു ചൊന്ന നാഥാ
നീ തന്ന വാഗ്ദത്തം ഓർത്തു ഞാൻ
നാളുകളോരോന്നായ് എണ്ണി എണ്ണി
നാഥാ നിൻ വരവുകാത്തിടുന്നു
Verse 3ഭാരങ്ങൾ ഏറുന്ന ജീവിതത്തിൽ
പ്രത്യാശ നൽകുന്ന വാഗ്ദത്തങ്ങൾ
വ്യാകുലമെല്ലാം അകറ്റിടുന്നു
ജീവിതം നിന്നിൽ സമർപ്പിക്കുന്നു
Verse 4കാതുകൾ നാഥാ നിൻ വരവിന്റെ
നാദം മുഴങ്ങി കേൾക്കുന്നേ
എന്നുമൊരുങ്ങി ഞാൻ കാത്തിരിക്കും
നിന്നെ എതിരേൽപ്പാൻ വിൺപുരിയിൽ
Verse 5എന്നു മുഖാമുഖം കണ്ടിടുമോ
അന്നു നീ നൽ കും കിരീടങ്ങൾ
ഇന്നു ഞാൻ ചെയ്യുന്ന സേവയുടെ
തക്ക പ്രതിഫലമായ് മാറും
Verse 1ullam niranju njaan paadume
nee thanne prathyaashayaarkkumbol
illenikkithupol veronnu
thulyamaayi ganippaan lokathil
Verse 2vegam varaamennu chonna naadhaa
nee thanna vaagdatham orthu njaan
naalukaloronnu enni enni
naadhaa nin varavukaathidunnu;-
Verse 3bhaarangal erunna jeevithathil
prathyaasha nalkunna vaagdathangal
vyaakulamellaam akattidunnu
jeevitham ninnil samarpikkunnu;-
Verse 4kaathukal naadhaa nin varavinte
naadam muzhangi kelkkunne
ennumorungi njaan kaathirikkum
ninne ethirelppaan vinpuriyil;-
Verse 5ennu mukhaamukham kandidumo
annu nee nal kum kireedangal
innu njaan cheyyunna sevayude
thakka prathiphalamay maarum;-
Download Song