Verse 1ഉണരാം ദൈവസഭയേ
മണവാളന്റെ വരവിനായ്
ഒരുങ്ങാം ദൈവജനമേ
മണവാളനെ എതിരേൽക്കുവാൻ
Verse 2ശത്രു ദുഷിക്കുന്നു ദൈവജനത്തെ
ശത്രു ചോദിക്കുന്നു എവിടെ ദൈവം
നിറഞ്ഞീടാം ആത്മശക്തിയാൽ
ശത്രുവോടു എതിർത്തു നില്പാൻ
Verse 3ഭൂമി കിടുകിടാ വിറച്ചിടുന്നു
ജനം ഭീതിയിലായിടുന്നു
നാഥൻ വാതിൽക്കൽ എത്തിടുന്നു
ഒരുങ്ങീടുക ദൈവജനമേ
Verse 4രക്തകോട്ടയിൽ മറയ്ക്കും നിന്നെ
സംഹാരകൻ തൊടുകയില്ല
നിന്റെ രക്ഷകൻ വന്നിടാറായ്
ഒരുങ്ങീടുക ദൈവജനമേ
Verse 5നാം വിശുദ്ധിയെ തികച്ചീടുക
പാപ പ്രവർത്തിയെ വെറുത്തീടുക
എണ്ണ വിളക്കിൽ നീ കരുതീടുക
മണവാളനെ എതിരേൽക്കുവാൻ
Verse 1Unaram daiva sabhaye
manavalante varavinai
orungam daiva jename
manavalane ethirelkuvan
Verse 2Shathru dhushikunnu daiva jenathe
shathru chodhikunnu evide daivam
niranjidam aalma sakthiyal
shathruvodu ethirthu nilppan
Verse 3Bhoomi kidukida virachidunnu
jenam bheethiyil aayidunnu
naathhan vaathilkal ethidunnu
orungeeduka daiva jename
Verse 4Rektha kottayil marackum ninne
samharakan thodukayilla
ninte rekshakan vannidarai
orunguka daiva jename
Verse 5Naam visuthiye thikachiduka
paapa prevarthiye verutheeduka
enna vilakil nee karutheeduka
manavalane ethirelkuvan
Download Song