പ്രഭുത്വങ്ങൾ അധികാരങ്ങളും
പേയുടെ വൻ പടയാളികളും
വിപത്തുണ്ടാക്കി നിന്നെ ചതിപ്പാനിതാ
വേണ്ടും പ്രയ്തനങ്ങൾ ചെയ്തിടുന്നേ
Verse 3:
ജ്ഞാനികളെ മൂഢരാക്കുവാനും
നല്ലവരെ നില തെറ്റിപ്പാനും
ഊനമെല്ലാർക്കുമുണ്ടാക്കുവാനും എന്നും
ഉറ്റുണർന്നു ശ്രമിക്കുന്നു സാത്താൻ ഉണർ
Verse 4
ചുറ്റി ഞെരുക്കുന്നു പേയ്-പടകൾ
ദോഷലോകം ജഡം കൂടീടുന്നു
അറ്റമില്ലെ അവസാനമില്ലെ
പേയിൻ അഗ്നി അസ്ത്രങ്ങൾ അനവധിയാം
Verse 5:
നന്മയിൽ ദോഷമുണ്ടാക്കുവാനും
ജ്ഞാനമജ്ഞാനമാക്കീടുവാനും
തിന്മശാപങ്ങൾ വരുത്തുവാനും
എന്നും ശ്രമിച്ചീടുന്നു പേയിൻ പടകൾ
Verse 6:
ഭക്തിജപങ്ങളും ധ്യാനമെല്ലാം
ഫലമില്ലാതെ ആക്കീടുവാനും
ശക്തികെടുത്തു വശം കെടുത്തു
നിന്നെ ക്ഷയിപ്പിക്കാനും തുനിഞ്ഞീടുന്നേ