Unarnnezhunnelkkuka thiru
Verse 1ഉണർന്നെഴുന്നേൽക്കുക തിരുസഭയെ
മണവാളൻ വരുവാൻ നേരമായിതാ
ദുർഘട സമയം വരുമെന്നുള്ള
സത്യ പ്രവചനം നിവർത്തിക്കുന്നേ
Verse 2വർഗ്ഗീയ മൽസരം പെരുകിടുന്നു
നിർജ്ജീവന്മാരായി മർത്യർതീരുന്നു
പരസ്പരം വൈരം പെരുകിടുന്നു
ലോകസ്നേഹിതരായ് തൻ ജനങ്ങളും
Verse 3ലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽ
വേഗമായ്പടർന്നു ജനത്തെയെല്ലാം
വ്യാകുല സമുദ്രമതിൽ മുക്കുന്നു
ആർ പിടിച്ചു കയറ്റും ഈ സമയത്തിൽ
Verse 4അക്രമം പെരുകി വരുന്നു ഭൂവിൽ
മ്ളേച്ഛബിംബസേവനിവർന്നീടുന്നു
പാരിടമടക്കി വാഴും ഭൂപൻമാർ
ആകവേ വിറച്ചു വിഭ്രമിക്കുന്നു
Verse 5കർത്തൃസേവ ചെയ്തുപോർ നടത്തുവിൻ
വൃത്തികേടുകളെ ദൂരയാക്കുവിൻ
കർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻ
പുത്തനായ രാജ്യം വന്നു വാഴുവാൻ
Verse 6കള്ളനെപ്പോലെ താൻ വരും വേഗത്തിൽ
വെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേ
വെള്ള സിംഹാസനം തന്നിലിരിക്കും
വല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും
Verse 1unarnnezhunnelkkuka thiru sabhaye
manavaalan varuvaan neramaayithaa
durghada samayam varumennulla
sathya pravachanam nivarthikkunne
Verse 2varggeya malsaram perukidunnu
nirjjeevanmaaraayi marthyar therunnu
parasparam vairam perukidunnu
lokasnehitharaay than janangalum
Verse 3lokamengum kshaamam kaalumagnipol
vegamaay padarnnu janatheyellaam
vyaakula samudramathil mukkunnu
aar pidichu kayatum ie samayathil
Verse 4akramam peruki varunnu bhuvil
mlechha’bimba sevanivarnnedunnu
paridamadakki vaazhum bhupanmaar
aakave virachu vibhramikkunnu
Verse 5karthru seva cheythupor nadathuvin
vrithikedukale durayaakkuvin
karthruvaasa saukhyam aasvadikkuvin
puthanaaya raajyam vannu vaazhuvaan
Verse 6kallaneppole thaan varum vegathil
vellayuduppinmel challapatalle
vella simhasanam thannilirikkum
vallabhan kunjungal thanne sthuthikkum
Download Song