Unarnnezhunnelkkuka thiru sabhaye
Verse 1ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണ
വാളന്റെ വരവിനായ് ഒരുങ്ങീടുക
വരുമതി വേഗമെന്നരുളിയവൻ-പരി
വാരങ്ങളോടിതാ വരുന്നു വാനിൽ
Verse 2വരുമേ വാനത്തിൽ പ്രിയകാന്തൻ
പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ
വിരവോടവനെ നാം എതിരേൽപ്പാൻ
ഒരുങ്ങാം ഒരുങ്ങാം തിരുസഭയെ
Verse 3മരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനം
ഭജിച്ചു നിൻ കാലങ്ങൾ കളയുകയോ
ദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്റെ
പ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ വരുമേ...
Verse 4ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽ
നിറവേറുന്നോരോന്നായ് നിറവേറുന്നു
കൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവ
സഭയെ നിൻ തലയെ നീ ഉയർത്തീടുക വരുമേ...
Verse 5അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യ
മഹത്വത്തിന്നലങ്കാരം ധരിച്ചീടുക
വിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗ
മഹിമയിൽ മണവാളൻ അണച്ചീടുമേ വരുമേ...
Verse 6പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതി
കൂലങ്ങൾ അനുദിനം പെരുകിടട്ടെ
ജയവീരൻ യേശു മുൻ നടന്നീടുമേ-നിന്റെ
കരം പിടിച്ചനുദിനം നടത്തീടുമേ വരുമേ...
Verse 7നൊടി നേരത്തേക്കുള്ള ദുരിതമുണ്ടേ-അതി
ന്നൊടുവിലോ നിത്യമാം മഹിമയുണ്ടേ
അനിത്യമാം സുഖത്തെ നീ വെറുത്തിടുമ്പോൾ-നിത്യ
മഹത്വത്തിൻ പ്രതിഫലം അനന്തമല്ലോ വരുമേ...
Verse 1unarnezunelkkuka thirusabhaye-mana
valente varavinay orungiduka,
varumathi vegamennaruliyavan-pari
varagaloditha varunnu vanil;-
Verse 2varume vanathil priya kanthan
pathinayirangalil athishreshtan
viravodavane naam ethirelppaan
orugam-orugam-thiru sabhaye
Verse 3marichavarnaduvil nee urangukayo-maunam
bhajichu nin kalangal kalayukayo
dalelayin madiyil nee thalachaykkayo-ninte
prathishdhayam jadavettanidayakkayo;- varume...
Verse 4udayan aruliyo’radayalangal-bhuvil
niraveru’nnoronnay niraverunnu
kodiya vinakalengum nadamadunnu-daiva
sabhaye nin thalaye nee uyarthiduka;-
Verse 5ashudhamam vasanathe erinjiduka-divya
mahathwathinnalankaram dharichiduka
vishudiye thikachu nee orungi ninnal-swarga
mahimayil manavalan anachidume;-
Verse 6prathiyogi vaziyikalil ethirthidatte-prathi
kulagal anudinam perukedatte
jayaveran yeshu mun nadannedume-ninte
karam pidichanudinam nadathidume;-
Verse 7nodi nerathekulla durithamunde-athi
nnoduvilo nithyamam mahimaude
anithyamam sukathe nee veruthidumpol-nitya
mahathvathin prathiphalam anadhamallo;-
Download Song