Verse 1ഉണരൂ ഉണരൂ സ്നേഹിതരെ
ഉറങ്ങുവാൻ ഉള്ളൊരു സമയമല്ല
ഉടനടി അധിപതി യേശു വരും
ഉടയവൻ വാതിൽക്കൽ എത്തിയല്ലോ
Verse 2അടയാളങ്ങൾ കാണുന്നുണ്ട് എവിടെയും
നിൻ പാത്രത്തിൽ എണ്ണ നിറച്ചിട്ടുണ്ടോ
മങ്ങുന്ന വിളക്കുകൾ തെളിയിച്ചീടാം
കാഹള നാദം കേട്ടീടാം
Verse 3ആശയറ്റവരായി മാറുന്നു മനുജർ
ആകുലചിന്തകൾ ഏറിടുന്നു
ആദ്യവിശ്വാസം തള്ളിയ നാം
യേശുവിൻ സന്നിധെ മടങ്ങിവരാം
Verse 4ദുഃഖങ്ങൾ വ്യാധികൾ ക്ഷാമങ്ങൾ
ദേശമെങ്ങും പെരുകീടുന്നു
മിന്നും പ്രശോഭിതമായൊരു ഗോപുരം
വിണ്ണിൻ ദൂരത്തായി കണ്ടീടും
Verse 1unaroo unaroo snehithare
uranguvaan ulloru samayamalla
udanadi adhipathi yeshu varum
udayavan vaathilkkal ethiyallo
Verse 2adayaalangal kaanunnunde evideyum
nin paathrathil enna nirachittundo
mangunna vilakkukal theliyichedaam
kaahala naadam kettedaam
Verse 3aashayatavaraayi maarunnu manujar
aakulachinthakal eridunnu
aadyavishvaasam thalliya naam
yeshuvin sannidhe madangivaraam
Verse 4dukhangal vyaadhikal kshaamangal
deshamengum perukedunnu
minnum prashobhithamaayoru gopuram
vinnin durathaayi kandedum
Download Song