Unaruka neeyen athmave cheruka
Verse 1ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ
തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ
Verse 2പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും
ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം
Verse 3പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ
Verse 4വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ
വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും
Verse 5നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
നിത്യജീവാമൃതമോദമണിഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ
Verse 6സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും
സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ
Verse 7ക്രിസ്തന്റെ കാഹളം ഊതും ധ്വനി കേൾക്കുമോ ഈ ദിനമാരറിഞ്ഞു?
വിശ്രമവാസത്തിലാകുമോ നാം ഏതിനും ഒരുങ്ങുകെന്നാത്മാവേ
Verse 1unaruka neeyen aathmaave cheruka yeshuvin arikil nee
thunayavan allaatharullu ezhakal namme palippaan
Verse 2puthiyoru naal namukkananjuvannu engane naaminnu jeevichidum
khedathin thirakal aalalanjidathe yeshuve nokki naam jeevikkanam;-
Verse 3poyoru divasam athupole bhuvile vasavum neengippom
neeyathu dhyanicheshangkal aashrayam puthukkanam’eekshanathil;-
Verse 4veedum’illaarumi’llonnumillee lokathilenikkennorkkuka nee
vittakalum neeyoru naalil undennu thonnunna sakalatheyum;-
Verse 5nithya’saubhagyangal anubhavippan swarggathil namukkulla veedumathi
nithya jeevamritha’moda’maninjappante madiyil vasikkarutho;-
Verse 6snehithar namukkunde swarggathil daivathin dutharum parishuddharum
sneham kondeshuve vaazhthippadam avide namukkennum padarutho;-
Verse 7kristhante kaahalam oothum dhvani kelkkumo ie dinam aararinju?
vishrama vasathilakumo naam ethinum orunguk’enn’aathmaave;-
Download Song