അശുദ്ധതയഖിലവും വെടിഞ്ഞീടുവിൻ
വിശുദ്ധി സമ്പൂർണ്ണരായ് വളർന്നീടുവിൻ
വിശുദ്ധ ദൂതസൈന്യത്തോടെ താൻ
വിശുദ്ധരെ ചേർപ്പാൻ ഭൂവിൽ വീണ്ടും വരുമേ
(ഒരുങ്ങിടുവിൻ)... ഉണരുക…
Verse 4
അന്ത്യകാലസംഭവങ്ങൾ നിറവേറുന്നേ
അന്ത്യവിധി നാൾ വരുന്നു മറന്നീടല്ലേ
കാന്തൻ സ്വർഗ്ഗീയ മണിയറയിൽ
കാന്തയുമായ് വാഴും കാലം ആസന്നമായി
(ഒരുങ്ങിടുവിൻ)... ഉണരുക…
Verse 5
കൃപയുടെ വാതിൽ വേഗം അടഞ്ഞീടുമേ
കൃപയുടെ നാഥൻ വിളി ശ്രവിച്ചീടുവിൻ
പാപജീവിതയാത്ര വെടിയാം
വിശ്വാസത്തിൻ പാത തന്നിൽ യാത്ര തുടരാം
(ഒരുങ്ങിടുവിൻ)... ഉണരുക…