Verse 1ഉണർവ്വയയ്ക്കണമേ നാഥാ
ഞങ്ങളുറക്കം വിട്ടെഴുന്നേൽക്കുവാൻ
ഉണർവ്വയയ്ക്കണമേ നാഥാ
ഞങ്ങൾ മയക്കം വിട്ടെഴുന്നേൽക്കുവാൻ
Verse 2ലോകസ്നേഹം കൂടുന്നു താതാ
പാപമെങ്ങും പെരുകുന്നു നാഥാ
പാപബോധം വന്നിടുവാൻ
ന്യായവിധി ഓർത്തിടുവാൻ
ഉണർവ്വയയ്ക്കണമേ നാഥാ
Verse 3ഗർവ്വികളും പെരുകുന്നു താതാ
താഴ്മയുള്ളോർ കുറയുന്നു നാഥാ
ക്രൂശിലോളം താഴ്ന്ന നിന്റെ
താഴ്മ ധരിച്ചിടുവാനായ്
ഉണർവ്വയയ്ക്കണമേ നാഥാ
Verse 4സ്വാർത്ഥതയും കൂടുന്നു താതാ
നീതിബോധം ഇല്ലല്ലോ നാഥാ
നീതിമാനാം നിന്നെപ്പോലെ
നിൻ ജനമിന്നായിടുവാൻ
ഉണർവ്വയയ്ക്കണമേ നാഥാ
Verse 1unarvayaykkaname nathhaa
njngalurakkam vittezhunnelkkuvaan
unarvayaykkaname nathhaa
njngal mayakkam vittezhunnelkkuvaan
Verse 2lokasneham koodunnu thaathaa
paapam engum perukunnu nathhaa
paapabodham vanniduvaan
nyaaya vidhi ortthiduvaan
unarvayaykkaname nathhaa
Verse 3garvvikalum perukunnu thaathaa
thaazhmayullor kurayunnu nathhaa
krooshilolam thaazhnna ninte
thaazhma dharicchiduvaanaay
unarvayaykkaname nathhaa
Verse 4svaartthhathayum koodunnu thaathaa
neethi bodham illallo nathhaa
neethimaanaam ninneppole
nin janam innaayiduvaan
unarvayaykkaname nathhaa
Download Song